Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേന്ദ്രനാഡീവ്യൂഹം

ഉയർന്ന ജന്തുക്കളുടെ ഭൂണപരമായ വളർച്ചയുടെ ഘട്ടങ്ങളിൽ നാഡീ കോശങ്ങൾ നീണ്ട കുഴലിന്റെ രൂപത്തിൽ ഒത്തുചേരുന്നു. ഈ കുഴൽ മുന്നറ്റത്ത് അവസാനിക്കുന്നിടത്ത് വികസിച്ച മസ്തിഷ്കമാകുന്നു. ഇതു രണ്ടും കൂടി ചേർന്നതാണ് കേന്ദ്രനാഡീവ്യൂഹം.

"അടിസ്ഥാനപരമായി രണ്ടു പ്രാഥമിക കർത്തവ്യങ്ങളാണ് കേന്ദ്രനാഡീവ്യൂഹം നിർവ്വഹിക്കുന്നത്. ജന്തുശരീരത്തിന്റെ വ്യത്യസ്തഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന ബോധേന്ദ്രിയങ്ങളെയും പ്രതികരണമുളവാക്കുന്ന പേശീഭാഗങ്ങളെയും തമ്മിൽ ബന്ധിപിക്കുന്നത് കേന്ദ്രനാഡീവ്യൂഹമാണ്. ഇന്ദ്രിയങ്ങളിൽനിന്ന് വരുന്ന വാർത്തകളെയും അവയുടെ ഫലമായ ചേഷ്ടാപ്രതികരണങ്ങളെയും സമ്യക്കായവിധം സംയോജിപ്പിക്കുന്നതുവഴി ജന്തു ഒരേസമയം ഒരു ദിശയിൽ മാത്രം പ്രവർത്തിക്കാനിടവരുത്തുന്നു. ഉയർന്ന ജന്തുക്കളിൽ ഈ ഏകീകരണ പ്രക്രിയ കൂടുതൽ സങ്കീർണ്ണമായി തീർന്നിരിക്കുന്നു.വാർത്തകൾ ശേഖരിച്ചുവെയ്ക്കാനും പിന്നീടു വരുന്ന വാർത്തകളുമായി തുലനം ചെയ്യാനും കഴിയും. ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യനിലും മറ്റുഉയർന്ന ജന്തുക്കളിലും വളർന്നു വികസിച്ചിരിക്കുന്നു.

കേന്ദ്രനാഡീവ്യൂഹത്തിലെ ഏറ്റവും പ്രാഥമിക ഭാഗം സുഷുമ്നാകാണ്ഡമാണ്. പ്രാന്തനാഡീവ്യഹത്തിലും അനിച്ഛാനാഡീവ്യൂഹത്തിലുംപെട്ടഅനവധി നാഡികൾ സുഷുമ്നാകാണ്ഡത്തിൽനിന്നും ആണല്ലോ പുറപ്പെടുന്നത്. ആ നാഡികളുടെ പ്രവർത്തനങ്ങളെ പരസ്പരം കൂട്ടിയിണക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ് സുഷുമ്നാകാണ്ഡത്തിന്റെ ജോലി.

സുഷുമ്നാകാണ്ഡത്തിന്റെ ഏറ്റവും പൂർവ്വഭാഗവും മസ്തിഷ്കത്തിന്റെ പിൻഭാഗവുമായ പിൻമസ്തിഷ്കത്തിലെ ഭാഗങ്ങളെ മെഡുല്ലാഒബ്ളോംഗേറ്റയെന്നും പോൺസ് എന്നും പറയുന്നു. ഭൂരിപക്ഷം ശിരോനാഡികൾക്കും പ്രവേശനവും ബഹിർഗമന കവാടവും നൽകുന്നത് ഈ ഭാഗമാണ്. കൂടാതെ, പിൻമസ്തിഷ്കം പല സമാകലന ധർമ്മങ്ങളും, പ്രത്യേകിച്ച് ആന്തരാവയവങ്ങളുടെ നിയന്ത്രണം നടത്തുന്നുണ്ട്. നട്ടെല്ലുള്ള എല്ലാ ജന്തുക്കളിലും ശ്വസനകേന്ദ്രം സ്ഥിതിചെയ്യുന്നത് പിൻമസ്തിഷ്കത്തിലാണ്. സസ്തനികളിൽ ശ്വസനകേന്ദ്രത്തിൽ അധോശ്വസനകേന്ദ്രവും ഉണ്ട്. ശരീരത്തിന്റെ സംതുലനം നിലനിർത്തുന്നതും ഈ മസ്തിഷ്കഭാഗം തന്നെയാണ്.

അടുത്ത മസ്തിഷ്കഭാഗം അനുമസ്തിഷ്കം അഥവാ സെറിബെല്ലമാണ്. ദിൿവിന്യാസവും സംസ്ഥിതിയും സൂക്ഷ്മമായി ക്രമീകരിക്കുകയാണ് ഈ മസ്തിഷ്കഭാഗത്തിന്റെ ജോലി. പക്ഷികളിലും മറ്റും സംതുലനം നിയന്ത്രിക്കുന്ന കാര്യത്തിൽ അനുമസ്തിഷ്കം സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. ഒരു സസ്തനിയിൽനിന്ന് അനുമസ്തിഷ്കം നീക്കംചെയ്താൽ ഏതെങ്കിലും ഒരു പ്രത്യേക സ്വഭാവം നഷ്ടപ്പെടുന്നില്ല, പക്ഷേ സംതുലനം