താൾ:പ്രപഞ്ചവും മനുഷ്യനും.djvu/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കാണുന്നുവെന്നിരിക്കട്ടെ വിവിധ വർണ്ണങ്ങളിലുള്ള പ്രകാശരശ്മിക ളിൽനിന്നു പ്രധാനമായും ചുവപ്പു രശ്മികളെ മാത്രമെടുത്തു പ്രതിഫലിപ്പിക്കുകയാണ് റോസാപുഷ്പം ചെയ്യുന്നത്. ഈ ചുവപ്പു രശ്മികൾ പ്രത്യേകം തരംഗെദെർഘ്യമുള്ളവയാണ്. ഇവയാണ് നിരീക്ഷകന്റെ നേത്രാന്തരപടലത്തിൽ വന്നു പതിക്കുന്നത്. ഇവിടെ പ്രകാശരശ്മികളെ പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയുന്ന രണ്ടടുക്കു നാഡീകോശങ്ങളുണ്ട് ചുവപ്പു രശ്മികൾ വന്നു പതിക്കുമ്പോൾ ഈ കോശങ്ങൾ അവയുമായി പ്രതിപ്രവർത്തിക്കുന്നതിനാൽ രാസപ്രവർത്തനം നടക്കുന്നു. ഈ രാസമാറ്റം നാഡീകന്ദങ്ങളിലേയ്ക്കു വൈദ്യുതോത്തേജനമായി പകർത്തപ്പെടുന്നു. ഇവിടെ വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നതെങ്ങനെയാണെന്നു നോക്കാം.

വർഷകാലങ്ങളിൽ വ്യത്യസ്തസാന്ദ്രതയുള്ള മേഘപാളികൾ തമ്മിലടുക്കുമ്പോൾ വൈദ്യുതി ഉല്പാദിപ്പിക്കുന്നതും ഇടിമിന്നലിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതും നമുക്കറിയാമല്ലോ. നാഡീകോശങ്ങളിലും വൈദ്യുതി ഉണ്ടാകുന്നത് ഇതിൽ നിന്നും വളരെ വ്യത്യസ്തമായ മാർഗ്ഗത്തിലൂടെയല്ല. ഓരോ നാഡീകോശവും തന്തുവും കോശഭിത്തിയുടെ പല അടുക്കുകൾകൊണ്ട് ചുറ്റപ്പെട്ട് സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടിരിയ്ക്കുകയാണ്. നാഡീകോശത്തിനുള്ളിൽ പൊട്ടാസ്യത്തിന്റെ സാന്ദ്രത അതിനു പുറത്തുള്ളതിനേക്കാൾ വളരെ കൂടുതലാണ്. അതേ സമയം സോഡിയത്തിന്റെ കാര്യം നേരെ മറിച്ചുമാണ്. ഈ രണ്ടു രാസവസ്തുക്കളുടെയും സാന്ദ്രതയിലുള്ള വ്യത്യാസം സാഡീകോശത്തിൽ എപ്പോഴും വിദ്യുത് ആധാനം ചെയ്യപ്പെട്ടിരിയ്ക്കാനിടയാക്കുന്നു. ഒരു ചെറിയ ഉത്തേജനമുണ്ടായാൽ മതി. വൈദ്യുതോല്പാദനമുണ്ടാവാൻ.

മുകളിൽ സൂചിപ്പിച്ചതുപോലെ നേത്രാന്തരപടലത്തിൽ ചുവപ്പു രശ്മികളുണ്ടാക്കുന്ന രാസമാറ്റം തൊട്ടുകിടക്കുന്ന നാഡീകന്ദങ്ങളിൽ വൈദ്യുതോല്പാദനമുളവാക്കുന്നു. ആ സമയത്ത് നാഡീകോശത്തിനുള്ളിലെ പൊട്ടാസ്യം പുറത്തേയ്ക്കും, പുറത്തുള്ള സോഡിയം അകത്തേയ്ക്കും പ്രവേശിക്കുന്നു. ഇതിൻഫലമായുണ്ടാകുന്ന വൈദ്യുതപ്രവാഹം തൊട്ടടുത്ത പ്രദേശത്തേയ്ക്കും തുടർച്ചയായി വ്യാപിക്കുന്നു. അങ്ങനെ നാഡീകന്ദത്തിൽ നിന്നാരംഭിക്കുന്ന വൈദ്യുതോത്തേജനം ഓരോ കോശത്തിന്റെയും പ്രധാന തന്തുക്കൾ അഥവാ ആക്സോണുകൾ വഴി സഞ്ചരിച്ച് നേത്രേന്ദ്രിയ നാഡിയിലൂടെ തലച്ചോറിലെ ദർശനകേന്ദ്രത്തിലെത്തുന്നു. അവിടെയുള്ള നാഡീകോശങ്ങളുടെ സ്വീകരണകേന്ദ്രങ്ങളിൽ അവ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. നേത്രാന്തരപടലത്തിലെ ആയിരക്കണക്കിനു കോശങ്ങളിൽ അണിനിരക്കുമ്പോൾ ആ റോസാപുഷത്തിന്റെ പ്രതിബിംബം ഒരു ക്യാമറയിലെന്നപോലെ നിരീക്ഷകരെൻറ ബോധതലത്തിൽ പതിയുന്നു.

ശരീരത്തിന്റെ ഏതൊരു ഭാഗത്തുമുണ്ടാകുന്ന നേരിയ ചലനങ്ങൾ പോലും അവിടവിടെയുള്ള നാഡീകോശങ്ങൾ വഴി വൈദ്യുതോത്തേജനമായി കേന്ദ്രനാഡീവ്യൂഹത്തിലെത്തിച്ചേരുന്നു. ഈ ഉത്തേജനങ്ങളുടെ ഏറ്റ