Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീർണ്ണതയ്ക്ക് ഏറെക്കുറെ ആനുപാതികമായിട്ടായിരിക്കും ഒരു ജന്തുവിന്റെ സ്വഭാവവിശേഷങ്ങളുടെ വ്യാപ്തി.

ചോദനവും പ്രതികരണവും

ചുറ്റുപാടുമായി സദാപി ഊർജ്ജം വിനിമയം ചെയ്തുകൊണ്ടിരിക്കുന്നതും, അതിന്റെ ഫലമായി ഒരു ഗതികസംതുലനം നിലനിർത്തുന്നതുമായ പ്രവർത്തനവ്യവസ്ഥയാണ് ജീവശരീരമെന്നു മുമ്പൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. ആ അടിസ്ഥാനത്തിൽ ചുറ്റുപാടിൽ നിന്ന് ഒരു ജന്തുവിലേയ്ക്കു പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഊർജത്തിന്റെ അളവിൽ ഒരു പ്രതികരണത്തെ സൃഷ്ടിക്കാൻ തക്ക വിധത്തിൽ ഉളവാകുന്ന വ്യതിയാനമാണ് ചോദനമെന്നു നിർവ്വചിക്കാം. ഈ ചോദനത്തിന്റെ നേരിട്ടുള്ള ഫലമെന്ന നിലയ്ക്കു ജീവിയിൽ നിന്നു പുറത്തേയ്ക്കു പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഊർജത്തിന്റെ അളവിലുണ്ടാകുന്ന മാറ്റത്തെ പ്രതികരണമെന്നും വിളിക്കാം. ഈ രണ്ടു പ്രവർത്തനങ്ങളും പരസ്പരം ബന്ധപ്പെട്ടവയാണ്. ഇവ രണ്ടുംകൂടി ചേർന്ന് ഒരു സങ്കീർണ്ണപ്രക്രിയായിത്തീരുകയാണു ചെയ്യുന്നത്.

ഏകകോശജീവികളിലുണ്ടാകുന്ന പ്രതികരണം ഉടനടിയുള്ളതും സ്പഷ്ടവുമാണ്. പക്ഷേ, വലിയ ബഹുകോശ ജന്തുക്കളിൽ പ്രചോദിപ്പിക്കപ്പെടുന്ന അതേ ഭാഗം തന്നെ ഉത്തേജിക്കപ്പെടുന്നില്ല. മറ്റേതെങ്കിലും ഭാഗത്താണ് അതിന്റെ പ്രതികരണം ദ്യശ്യമാകുന്നത്. ചോദനം സ്വീകരിക്കപ്പെടുന്ന ഭാഗത്ത് ഉത്തേജിക്കപ്പെടുന്ന കോശങ്ങളുണ്ടാകും. അവ ഉത്തേജിക്കപ്പെടുന്ന തിന്റെ ഫലമായി ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്നു. ഈ ഊർജം അതിന ടുത്തുള്ള കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ഈ തുടർച്ചയായുള്ള ഉത്തേജനം പ്രതികരണം ഉളവാക്കുന്ന അവയവത്തിൽ എത്തിച്ചേരുന്നതുവരെ തുടരുന്നു. വാസ്തവത്തിൽ ഒരു ബാഹ്യചോദനം ഒരു ജന്തുവിന്റെ ശരീരത്തിലെ ഒട്ടേറെ കോശങ്ങളിൽ ഉത്തേജനം ഉളവാക്കുന്നുണ്ടെങ്കിലും പ്രകടമായ പ്രതി കരണമുളവാകുന്നത് ചോദനം സ്വീകരിക്കപ്പെട്ട അവയവവത്തിൽ നിന്നു വളരെ അകലെയാണ്.

നാഡീകോശങ്ങൾ

ബോധേന്ദ്രിയങ്ങളിൽ നിന്നു കേന്ദ്രനാഡീവ്യൂഹത്തിലേയ്ക്കും, അവി ടെനിന്നു പേശികളിലേയ്ക്കും വാർത്തകൾ കൊണ്ടുപോകുന്ന ജോലി നിർ വ്വഹിക്കുന്നതു നാഡികളാണ്. ഏറ്റവും ഫലപ്രദമായ രീതിയിൽ ചോദ നത്തെയും പ്രതികരണത്തെയും കൂട്ടിയിണക്കി പ്രവർത്തിക്കാൻ തക്കവിധം സവിശേഷീകരിച്ചിട്ടുള്ള കോശങ്ങളാണ് ഇവയിലുള്ളത് നാഡീവ്യൂഹത്തിലെ ഘടകങ്ങളെ നാഡീകോശങ്ങൾ അഥവാ ന്യൂറോ ണുകൾ എന്നു വിളിക്കുന്നു. ജീവശരീരത്തിലെ മറ്റു കോശങ്ങളെപ്പോലെ ഇവയ്ക്കും കോശശരീരവും സൈറ്റോപ്ലാസവും ന്യൂക്ളിയസ്സും കോശ സ്ത്രവും ഉണ്ട്. എന്നാൽ നാഡീകോശങ്ങളുടെ സവിശേഷധർമ്മത്തിന് അനുസൃതമായി അവയുടെ ഘടനയിൽ ചില സവിശേഷതകൾ ഉണ്ടായി