താൾ:ദീപാവലി.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാലിച്ചുകൊള്ളണം നമ്മൾ-പണ്ടത്തേ നന്മയൊക്കയും;
തീരെത്തള്ളുകയും വേണം-തിന്മയുള്ളതശേഷവും.

എങ്ങുനിന്നും ഗ്രഹിച്ചീടാ-മേവർക്കും, ഗ്രാഹ്യമെപ്പോഴും;
താണുള്ള ഖനി തന്നാലും-താണതാവില്ല ഹീരകം.

സ്വബുദ്ധികൊണ്ടു ചിന്തിക്കാം-സ്വാതന്ത്ര്യത്തെ വരിച്ചിടാം;
സ്വാശ്രയത്തിൽപ്പുലർന്നീടാം;-സ്വാദെന്തുണ്ടതിനൊപ്പമായ്?

അടിച്ചവഴിയേ പോകാ-നാടും തേടുന്നു പാടവം!
പുത്തൻ വഴി തുറക്കുന്നു-പുമാൻ പൂജാർഹജീവിതൻ.

ഹസിക്കുമാദ്യം സാമാന്യ-രാക്ഷേപിക്കുമനന്തരം;
അനുതാപാർത്തരാം പിന്നെ, -യാരാധിക്കുമൊടുക്കമായ്-

കാലോചിതങ്ങളായുള്ള -കൈങ്കര്യങ്ങൾക്കു ഞങ്ങളെ
അനുശാസിച്ചുകൊണ്ടാലു-മമ്മേ! ഭാരതമേദിനി!

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/37&oldid=173418" എന്ന താളിൽനിന്ന് ശേഖരിച്ചത്