Jump to content

താൾ:ദീപാവലി.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> തക്കം കാണ്മാൻ സഹസ്രാക്ഷർ - താഡിപ്പാൻ ബാണഹൈഹയർ; അധിക്ഷേപിക്കുവാൻ ശേഷ- രാർക്കും ഭീകരർതാൻ ഖലർ;

പരാപവാദം സം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ക്രീഡ- പരസന്താപമുത്സവം ; പരദോഷകണാലോകം - പാപിക്കു നിധി ദർശനം .

പാമ്പു ദുഷ്ടം ഖലൻ ദുഷ്ടൻ ;-പാമ്പിൽ ദുഷ്ടതരൻ ഖലൻ; പാമ്പു വല്ലപ്പൊഴും കൊത്തും  ;-പകലും രാത്രിയും ഖലൻ; വ്യാളത്തിന്നു വിഷം ദന്തം ;-മക്ഷികത്തിനു മസ്തകം  ; തേളിന്നു പുഛം ; ദുഷ്ടന്നോ- ദേഹമാനഖ, മാശിഖം.

ഖലന്റെ രസനപ്പാമ്പു- കാട്ടും ചേഷ്ടിത മത്ഭുതം  ; അന്യന്റെ കർണ്ണം ദംശിക്കു, - മന്യൻ പ്രാണവിഹീനനാം .

വദനം പുഞ്ചിരിക്കൊള്ളും  ;- വചസ്സമൃതൊഴുക്കിടും ; കൊടുന്തീ കത്തുമുള്ളത്തിൽ ;-ഘോരം ദുർജ്ജന വിഗ്രഹം.

ഇണങ്ങട്ടെ, പിണങ്ങട്ടെ;- യിങ്ങുമങ്ങും ഖലൻ ഖലൻ, കത്തുന്ന തീയിൽ കൈപൊള്ളും ;-കരിയിൽക്കൈകറുത്തിടും.

സ്തുതിച്ചാലും പഴിച്ചാലും- ദുഷ്ടനാസ്വാസ്ഥ്യമേകിടും ; നക്കിയാലും കടിച്ചാലും -നല്`കും പ്രാണഭയം ഫണി.

മൂർച്ചകൂടുന്നു വാളിന്നു- മുറ്റും സ്നേഹം പുരട്ടുകിൽ ; ദഹിപ്പാൻ ശക്തിയേറുന്നു- ചെന്തീക്കായതു ചേരുകിൽ.

മരത്തിൻ തണലിൽത്തങ്ങി- മാറിപ്പോകുന്ന വേളയിൽ അതിൻ കടപുഴക്കീടു -മാനയും ഖലനും സമം.

ആരാൽ താൻ പുഷ്ടനായ്; ദുഷ്ട-നവനെക്കൊല്ലു മക്ഷണം. താൻ ജനിച്ച മരം തന്നെ -ദാവാഗ്നിക്കാദ്യ ഭക്ഷണം .

പഠിത്തം വാച്ചിടും തോറും - പാപി പാപിഷ്ഠനായിടും ജലം പൊങ്ങിവരും തോറും - തീരം പുഴയുടച്ചിടും.

പ്രദ്രോഹഫലംതന്നെ- പാപിതൻ പുണ്യകർമ്മവും ; പാഴാം വ്യാഘ്രോപവാസത്തിൻ-പാരണം പശുമാരണം.

ഖലന്നും മുള്ളിനും രണ്ടേ -കാണ്മൂ നാം മറുകൈകളായ്; ജോടുകൊണ്ടുചവിട്ടേണം;- ദൂരത്തല്ലെങ്കിൽ മാറണം.

അധനത്വം പൊറുത്തീടാ- മാധിയും വ്യാധിയും വിധേ! അകാലമൃത്യ്വും കൂടി;- യസഹ്യം ഖല ദർശനം.

<poem>
"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/31&oldid=173412" എന്ന താളിൽനിന്ന് ശേഖരിച്ചത്