താൾ:ദീപാവലി.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> വാരിദം ക്ഷാരനീരുണ്ടാൽ- വർഷിക്കും മധുരോദകം  ; ദുർവാക്കു കേട്ടാൽ സാധുക്കൾ സുനൃതോത്തരമോതിടും.

മുളയ്ക്കില്ല; മുളച്ചാലും -കരിയും  ; കരിയായ്കിലും കായ്ക്കില്ല നല്ലോർതൻ കോപം , ഖലർതൻ ദയപോലവേ.

സുജനത്തിന്നു മാചാരം - വ്യജനത്തിന്നുമൊന്നുതാൻ- പരിഭ്രമിച്ചിടും രണ്ടും -പരതാപമകറ്റുവാൻ.

ആത്മതാപത്തിൽമാത്രംതാ- നലിവൂ വെണ്ണകൂടിയും ; അന്യന്റെ താപം കേട്ടാലു - മലിയും സാധുവിൻ മനം.

അധമന്നു ഭയം ക്ഷൗത്തു;-മധ്യമന്നു ഭയം മൃതി; പാതകം മാത്രമെന്നാളും;-ഭയമുത്തവന്നൂഴിയിൽ.

തുടങ്ങില്ലൊന്നുമധമൻ;- വിടും മധ്യത്തിൽ മധ്യമൻ ഫലം വരെ പ്രയത്നിക്കും- പ്രാണനുണ്ടെങ്കിലുത്തമൻ.

മഹാന്മാർ വീഴുകിൽപ്പന്തിൽ-മട്ടിൽ വീണ്ടുമുയർന്നിടും ; മറ്റുള്ളോർ പൊടിയായ്പ്പോകും -മണ്ണാങ്കട്ടയ്ക്കു തുല്യരായ്.

സത്തിങ്കൽച്ചീത്തയും നന്നു;-ദുഷ്ടങ്കൽ ചീത്ത നല്ലതും പശു പാലാക്കിടും പുല്ലു ;-പാമ്പു പാൽ വിഷമാക്കിടും.

പരസ്ത്രീദർശനാന്ധന്മാർ, പരാക്ഷേപകഥാജഡർ, പ്രാരാർത്ഥഹൃദിപങ`ഗുക്കൾ,- പരമാർത്ഥത്തിലുത്തമർ.

തലയ്ക്കുമേലാരേറ്റില്ല- സാധുദൈവതവിഗ്രഹം  ? ആരോഹിപ്പാനുമാർക്കർഹ-മയ്യോ! ഖര(ല)കളേബരം ?

ദുർജ്ജനപദ്ധതി

കാളകൂടം ഗ്രസിച്ചീല- കണ്ഠത്തിൽപ്പാർവതീപതി; ധാരാളമതുകൊണ്ടിന്നും - ചമയ്പ്പൂ വിധി മർത്ത്യരെ.

ഖലന്റെ മന്വും നാവും - കര്വും തീർത്ത നാന്മുഖൻ ശസ്ത്രവും വിഷവും തീയ്യും - ചമച്ചൂ പുനരുക്തമായ് .

സുജനോപദ്രവം ചെയ്`വൂ- ദുഷ്ടൻ തൻ നിത്യകർമ്മമായ്`; അവശ്യകരണീയത്തീ-ന്നാരപേക്ഷിപ്പു കാരണം ?

ദോഷമില്ല തനിക്കെന്നു - തോഷിച്ചീടേണ്ട സജ്ജനം ; അതത്രേ വലുതാം ദോഷ- മസത്തിൻ സൂക്ഷമദൃഷ്ടിയിൽ.

തപോബലത്താൽ കാണുന്നു- സർവം തന്മയമായ് ഖലൻ; സത്തുക്കളെയുമല്ലെങ്കിൽ -ദുഷ്ടരെന്നവനോതുമോ?


<poem>
"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/30&oldid=173411" എന്ന താളിൽനിന്ന് ശേഖരിച്ചത്