താൾ:തുപ്പൽകോളാമ്പി.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഹന്താദ്യം ചൊല്ലിവെക്കേണ്ടതു സുമുഖി! മറ-
  ന്നേനഹാ, രാജ്യരക്ഷാ-
ചിന്താസാമർത്ഥ്യമല്പം കുറയുമൊരുവനാ-
  ണന്നു ശൈലാബ്ധിനാഥൻ.        8

എന്നല്ല നല്ല കളി, പാട്ടു, പഠിപ്പു പിന്നെ-
കന്നൽക്കരീംകുഴലിമാരൊടു കൂടിയാട്ടം
എന്നീവകയ്ക്കു രുചികൊണ്ടിഹ രാജ്യകാര്യ-
ത്തിന്നീ മഹീശരസികന്നിടയില്ലതാനും.        9

എന്തിന്നങ്ങേപ്പുറം ഞാനധികമിഹ പര-
  ത്തുന്നു? കാര്യം കഥിക്കാം
പന്തിന്നുപ്പെൺകിടാക്കുടയൊരടിവിധി-
  ച്ചോരു പോർകൊങ്കയാളേ!
പന്തിക്കായ് നാടുനേടുന്നതിനു പഴുതുകി-
  ട്ടുമ്പൊഴെന്തെങ്കിലും താൻ
ചിന്തിക്കാതെ കിടക്കുന്നൊരു മടയനുമ-
  ല്ലന്നു മാടക്ഷിതീശൻ.        10

മന്ത്രീന്ദ്രൻ പാലിയത്തച്ചനുമവനിപനും
  ഗൂഢമായ്‌‌വേണ്ടകാര്യം
മന്ത്രിച്ചേതാണ്ടുറച്ചീമറുതല കരുതി-
  ക്കൊണ്ടു നിൽക്കാത്ത ലാക്കിൽ
സന്ധിച്ചീടുന്ന സൈന്യക്കടലൊടുമൊരുമി-
  ച്ചൂക്കുകൈക്കൊണ്ടൊരുന്നാ-
ളന്തിക്കാക്കോടിലിംഗക്ഷിതിയുടെയരികിൽ
  കൂടിപോൽ കോട്ടമുക്കിൽ.        11

ചിത്താന്തം കത്തിയോടിച്ചിലയരയരണ-
  ഞ്ഞുൾഭ്രമം നൾകുമാറീ-
വൃത്താന്തം കണ്ടുകേൾപ്പിച്ചതിലധികമുഴു-
  ന്നമ്പിനാൻ തമ്പുരാനും;

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/3&oldid=209913" എന്ന താളിൽനിന്ന് ശേഖരിച്ചത്