പണ്ടെല്ലാം കോടിലിംഗക്ഷിതിയുടെ ഭരണം
മാടരാജന്റെ കീഴിൽ
കൊണ്ടല്ലെന്നല്ല ശൈലാംബുധിപദവി-
ക്കൊട്ടു കീഴായിരുന്നു;
രണ്ടല്ലോ പക്ഷമീഭൂമിപ,രതുവഴിയാ-
യിങ്ങതൃത്തിക്കു തർക്കം-
കൊണ്ടെല്ലായ്‌പ്പോഴുമോരോവക കലഹവുമീ
നാട്ടിലുണ്ടായിരുന്നു. 5
അക്കാലം പർവതാംഭോനിധിപതിയകല-
ത്താകയാൽ പിന്തുണയ്ക്കായ്
നിൽക്കാനെപ്പോഴുമൊക്കില്ലിവിടെയുടയവൻ
കോടിലിംഗാധിനാഥൻ
മുഷ്കാളും മാടഭൂപപ്പടയൊടു പൊരുതി-
ക്കൊണ്ടുമീനാടുപാലി-
ച്ചൊക്കാനാളല്ലതാനും തനതുഭുജബലം-
കൊണ്ടു വേണ്ടും പ്രകാരം. 6
എന്നാലും ഭദ്രകാളീഭഗവതിയിവിടെ-
ക്കയ്‌ക്കലുണ്ടാകയാലെ-
ന്തെന്നാലും മാടരാജാവിനു മഹിമുഴുവൻ
കീഴടങ്ങില്ല താനും;
എന്നായിട്ടേറെനാൾ ചെന്നളവിലൊരുദിനാ
നല്ല ലാക്കിപ്പൊഴൊന്നു-
ണ്ടെന്നായിക്കണ്ടു കോപ്പിട്ടിതു വലിയ പട-
ക്കൊന്നു കൊച്ചിക്ഷിതീശൻ. 7
എന്താണെന്നോടു ചോദിച്ചതു തരുണി! 'വിശേ-
ഷിച്ചു കൊച്ചിക്ഷിതീശ-
ന്നെന്താണപ്പോൾ തരം വന്നതു പറയുക'യെ
ന്നല്ലയോ മല്ലനേത്രേ!,
താൾ:തുപ്പൽകോളാമ്പി.djvu/2
ദൃശ്യരൂപം
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്