താൾ:തുപ്പൽകോളാമ്പി.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊടുങ്ങല്ലൂർ വിട്ടിങ്ങിനെ വലിയ കൊച്ചി-
   ക്ഷിതിയിൽ വാ-
ണൊടുക്കം വഞ്ചീശപ്രജകളുടെ കൂ-
   ട്ടത്തിലിവരും
ഒടുക്കിപ്പോരുന്നൂ കരമഖിലമാല-
   പ്പുഴയിലും
കിടക്കുന്നുണ്ടിപ്പോളിവരുടെയ വേറീ-
   ട്ടൊരു കാലം.        99

പുരുപ്രസിദ്ധൻ പടുമുൻഷി രാമ-
ക്കുറുപ്പു ബി. ഏ കവിയിക്കുലത്തിൽ
പിറന്നൊരാളാ, ണതു മീ മനുഷ്യൻ
പറഞ്ഞു കേട്ടേനൊരുനാളിലീ ഞാൻ .        100

ഏവം കാലക്രമംകൊണ്ടനവധി വകമാ-
   റ്റങ്ങൾ നാട്ടിലുണ്ടാ-
യീവണ്ണം രാജാഭാരക്കൊടിയുടെ തലയിം-
   ഗ്ലീഷുകാർ കയ്ക്കലാക്കി;
ആവും മട്ടിൽ സ്വധർമ്മസ്ഥിതി കുറവു വരാ-
   തോർത്തുനോക്കും ജനത്തിൽ
കൈവർക്കത്തെന്നുമേകും കുളകരുണ കളി-
   ക്കുന്ന കാളി കടാക്ഷം .        101

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/24&oldid=173380" എന്ന താളിൽനിന്ന് ശേഖരിച്ചത്