താൾ:തുപ്പൽകോളാമ്പി.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിന്നോരാച്ചോറ്റിൽ മണ്ണാക്കുക ബഹുവിഷമം
    തന്നെ, യങ്ങോട്ടു യുദ്ധ-
ത്തിന്നോടാൻ മത്രേമോതീടരുതീയടിയ-
    ങ്ങൾക്കിതൊന്നുണ്ടപേക്ഷ'        94

എന്നായ് കൃതജ്ഞതയൊടായവർ ചൊന്ന വാക്കു
നന്നായ് തെളിഞ്ഞു ശരിവെച്ചിതു കൊച്ചിരാജൻ;
അന്നാൾമുതല്ക്കു മറുനാട്ടിൽ നടന്ന യുദ്ധ-
ത്തിന്നാകവേ പടയിലായവർ കൂടിതാനും.        95

കുറുപ്പെന്നാപ്പേരോടഥ കളരിയിൽക്കുട്ടികളെ ന-
ല്ലുറപ്പായ്ശ്ശസ്ത്രക്കൈ പലപടി പഠിപ്പിച്ചിടുകയും
ചെറുപ്രായം കാട്ടിപ്പഴമപെരുകീട്ടും പല പട-
പ്പുറപ്പാടിൽക്കൂടീടുകയുമിവ ചെയ്താരവർ ചിരം-        96

ഇത്ഥം മൂന്നാലു പോരാ തലമുറ വളരെ-
    ച്ചെന്നകാലത്തു കൊച്ചി -
പ്പൃത്ഥിക്കീശന്നു ശൈലാംബുധിപതിയൊടെതിർ-
    ക്കേണ്ടതായ്ക്കണ്ട ലാക്കിൽ
യുദ്ധത്തിന്നായ് സഹായിച്ചിതു മഹിതമഹാ-
    മന്ത്രി രാമയ്യനുള്ള -
ബ്ബുദ്ധിപ്രാഗൽഭ്യമൂലം ബലധന വിഭവം
   കൊണ്ടു വഞ്ചിക്ഷിതീശൻ        97

പടച്ചിലവിനന്നുതാൻ പണമായ് -
    ക്കൊടുത്തെന്നു കൈ -
പ്പടച്ചിലവിലേഖനംവഴി കര-
   പ്പുറം മിക്കതും
കിടച്ചിതു കരസ്ഥമാംനിലയിൽ വ-
   ഞ്ചിരാജാവിനെ, -
ങ്ങുടച്ചിലിതുകൊണ്ടു കണ്ടിതു കുറ -
   ച്ചു കൊച്ചീശനും        98

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/23&oldid=173379" എന്ന താളിൽനിന്ന് ശേഖരിച്ചത്