താൾ:തുപ്പൽകോളാമ്പി.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'അയ്യോ സാഹസമെന്റെ തെറ്റിനു ഭവാൻ
   മാപ്പേകകെ'ന്നായ്ത്തൊഴും
കയ്യോടെ കരുണം കരഞ്ഞു പറയും
   ധാത്രീസുരശ്രേഷ്ടനെ
വയ്യോതാനിതു സോദരീ പരിഭവ-
   ക്ലേശംനിമിത്തം കടും
കയ്യോടായവർ നാലുപേരുമൊരുമി-
   ച്ചാഹന്ത ഹിംസിച്ചുതേ.        76

'അരുതരുതരുതെ'ന്നാസ്സോദരിപ്പെൺകിടാവും
കരുണയൊടുരചെയ്യും വാക്കുകേൾക്കാതെതന്നെ
അരിശമൊടുവരന്നാ വിപ്രനെക്കൊന്നുകീറി-
ട്ടരിമയൊടു നടത്തീ ബ്രഹ്മഹത്യാവിവാഹം.       77

മയംകൂടാതുഗ്രക്രിയയിൽ മുതിരും സാഹസരസ-
പ്രിയന്മാർക്കുണ്ടാമേ പുനരേതു നിനച്ചിട്ടനുശയം.
നയജ്ഞന്മാരാമിയ്യിവരിതുവിധംബ്രാഹ്മണവധ-
ക്രിയയ്ക്കന്തം വന്നോരളവഴൽ കലർന്നാരതിഭയം        78

   വികലഭാവമൊടാദ്വിജദേഹമൊ-
   ട്ടകലെ വേണ്ട മുറയ്ക്കു മറയ്ക്കിലും
   സ്വകുലഹാനി നിനച്ചഴൽ പൂണ്ടു രാ-
   പ്പകലഹോ കലഹോൽക്കടരാമവർ        79

പിറ്റെന്നാൾ പുലരുമ്പൊഴേക്കുമിതുടൻ
   നാട്ടാർക്കു പാട്ടായിപോൽ;
തെറ്റൊന്നൊരൊളിവിൽ കഴിച്ചതൊഴിലും
   പാരിൽപ്പരന്നീടുമേ;
മറ്റൊന്നും പറയേണ്ടതില്ലിതു മഹീ-
   പാലന്റെ കർണ്ണങ്ങളിൽ
പറ്റുന്നേരമതാമഹാനു വിഷനീർ
   വീഴ്ത്തുന്നതായ്ത്തീർന്നുതേ.        80

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/19&oldid=173374" എന്ന താളിൽനിന്ന് ശേഖരിച്ചത്