-ൽ നാഗർകോവിൽ രാമയ്യൻ ദളവാ മരിക്കയാൽ പകരം കൃഷ്ണൻ ചെമ്പകരാമനെ നിയമിച്ചു. ഇയാൾ അ തന്നെ ശേഷിമാൻ അല്ലാതെ ഇരുന്നതിനാൽ സംപ്രതി കേശവപിള്ളയെ സർവാധി ഉദ്യോഗത്തിൽ നിയമിച്ചു ദളവാ യുടെ ജോലികൂടി നോക്കുന്നതിനു ചട്ടംകെട്ടി. രം കേശവപിള്ള രംരാജ്യവും ബ്രിട്ടീഷ് ഗവൻമേൻ്റുമായുള്ള സഖ്യ ത്തെ പ്രബലപ്പെടുത്തുന്നതിനു ഉദ്യോഗിച്ചു.
കേശവപിള്ളയെ നിയമിച്ചു സ്വല്പദിവസം കഴിഞ്ഞ ശേഷം മഹാരാജാവു ആലുവായ്ക്ക് എഴുന്നെള്ളി അവി വെച്ചു ഒരു യാഗം കഴിപ്പിച്ചു. ഇതിലേക്ക് അനവധി ദ്രവ്യവ്യയം ഉണ്ടായിരുന്നതു കേശവപിള്ളയുടെ സാമതത്ഥ്യ ത്താൽ അധികശ്രമം കൂടാതെ നിർവഹിക്കപ്പെട്ടു.
ഈ സമയത്തിൽ ദളവായ്ക്ക് സുഖക്കേടു ഉണ്ടാകയും ജീവദശ സന്ദിദ്ധമാകയും ചെയ്തയാൽ മഹാരാജാവു കേശ പിള്ളയെ ആ ഉദ്യോഗത്തിൽ നിയമിക്കണമെന്നു ആ ലോചിച്ചു. കേശവപിള്ള തനിക്കു ദളവാ എന്ന പ്രാചീ നമായ നാമധേയം പോരാ ഇംഗ്ലീഷ് സ്നേഹിതന്മാരോടും നബാബിനോടും കൂടി ആലോചിച്ചു മുഗൾ ചക്രവർത്തികളുടെ രാജധാനിയിൽ അ പ്പോൾ ഉണ്ടായിരുന്നതുപോലെ ദിവാൻ എന്ന നവീന സ്ഥാനപ്പേരിനെ സ്വീകരിക്കുന്നതിനു നിശ്ചയിച്ചു. -ൽ മഹാരാജാവു ആലുവായിൽ നിന്നു നവരാത്രി മഹോത്സവ ത്തിനായി മാവേലിക്കര എഴുന്നെള്ളി താമസിക്കുന്നസമ യം ദളവാ വേല ഒഴിവു വരികയും ഉടൻ ആയാണ്ട് കന്നി മാസം -നു തിരുവിതാംകൂറിലെ ആദ്യത്തെ ദിവാനായി സർവാധി കേശവപിള്ളയെ നിയമിക്കയുംചെയ്തു. ഇപ്രകാ രം ആകുന്നു രം രാജ്യത്തിൽ ദിവാൻ എന്നുള്ള സ്ഥാനപ്പേ രു ഉത്ഭവിച്ചതു.