Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6

രോന്നിന്റെയും ഗുണദോഷങ്ങൾ, ഗ്രന്ഥകർത്താവിന്റെ വിദ്യാഭ്യാസത്തിനും ബുദ്ധി സാമ്യത്തിനും അനുസരണമായി വിസ്തരിക്കപ്പെടുകയൊ സംഗ്രഹിക്കപ്പെടുകയൊ ചെയ്യാവു ന്നതും ഗ്രന്ഥവിസ്താരം ചെയ്യുന്നതായാൽ അതു ബാലന്മാരായ അദ്ധ്യേതാക്കൾക്കും സാധാരണജനങ്ങൾക്കും, സുഗ്ര ഹവും സുലഭ്യവും അല്ലാതെ ഭവിക്കാവുന്നതും ആകകൊണ്ടു പ്രായേണ സംഗതികളെ വിസ്തരിച്ചിട്ടില്ലാത്തതാകുന്നു

എങ്ങനെ ആയാലും പരിശ്രമപ്രോത്സാഹകന്മാരായ മഹാന്മാർ കിഞ്ചിജ്ഞനായ എന്റെ ഈ പ്രയത്നത്തെ അഭിനന്ദിക്കുകയും ഈ പുസ്തകം ജനസാമാന്യത്തിന് സ്ഥൂലമായെങ്കിലും സ്വദേശചരിത്രത്തിന്റെ ഒരു അറിവിനെ കൊടുക്കുന്നതിനു ഉപയോഗപ്പെടുകയും ചെയ്യുന്നപക്ഷം ഞാൻ കൃതകൃത്യനായി ഭവിക്കുന്നതാണ്.

ഈ പുസ്തകത്തെ ആദ്യാവസാനം പരിശോധനചെയ്ത് അതിലുണ്ടായിരുന്ന തെറ്റുകളെ തീർത്തുതന്നിട്ടുള്ള കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേക്കും രാജരാജവർമ്മ കൊച്ചു കോയിത്തമ്പുരാൻ തിരുമനസ്സിലേക്കും കോളേജിലെ മലയാള പണ്ഡിതരായ മാ. രാ. രാ, രാമക്കുറുപ്പ് ബി. എ. അവർകൾക്കും ഞാൻ വളരെ വളരെ വന്ദനങ്ങൾ പറഞ്ഞുകൊള്ളുന്നു.

ഈ പുസ്തകത്തെ അച്ചടിച്ചു പ്രസിദ്ധംചെയ്യുന്നതിൽ ദ്രവ്യമുഖേന സഹായം ചെയ്തിട്ടുള്ള പരോപകാരതല്പരരായ പല മഹാന്മാർക്കും കഴിയുന്നതും വൃത്തിയായി അച്ചടിക്കുന്നതിന് പ്രത്യേകം ശ്രദ്ധവച്ചിട്ടുള്ള "ഷണ്മുഖവിലാസം പ്രസ്സ്" പ്രൊപ്രൈറ്റർ അവർകൾക്കും ഞാൻ എന്തുമാത്രം കടമപ്പെട്ടിരിക്കുന്നു എന്നുള്ളതു അനിർവചനീയമാകുന്നു.

ഈ പുസ്തകം ഉടമസ്ഥന്റെ മുദ്രയോടുംകൂടി വിൽക്കപ്പെടും.

1087-മാണ്ടു കർക്കടകമാസം 25-ാംനു

               എസ് . സുബ്രഹ്മണ്യൻ