ഉള്ളടക്കത്തിലേക്ക് പോവുക

താൾ:തിരുവിതാംകൂർചരിത്രം.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
PREFACE
----------------
മുഖവുര


ഇൻഡ്യാ ഉപദ്വീപിൽ എതദ്ദേശീയ രാജാക്കന്മാരാൽ, ഈ കാലത്തു ഭരിക്കപ്പെട്ടുവരുന്ന രാജ്യങ്ങളിൽവെച്ച് "ധൎമ്മരാജ്യം” എന്നും "മാതൃകരാജ്യം" എന്നും ഏറ്റവും പ്രസിദ്ധിയുള്ളതായ ൟ തിരുവിതാംകൂർ രാജ്യത്തിന്റെ ആദ്യകാലം മുതൽ൧൦൩൬-മാണ്ടു വരെയുള്ള ചരിത്രം ശങ്കുണ്ണിമേനോൻ അവർകളാൽ ഇംഗ്ലിഷ് ഭാഷയിൽ എഴുതി ഉണ്ടാക്കപ്പെട്ടു. ൧൫ സംവത്സരംവരെ ആയിട്ടും തൽഭാഷാപരിജ്ഞാനം ഇല്ലാത്ത ജനങ്ങളുടെ ഉപകാരാൎത്ഥം മലയാളത്തിൽ, അങ്ങനെ ഒരു പുസ്തകം എഴുതി ഉണ്ടാക്കുന്നതിനു നാളിതുവരെ ആരും തന്നെ യത്നിക്കായ്കയാലും, താദൃശമായ ഒരു ചരിത്രം എത്രയും ആവശ്യകമാണെന്ന മാനനീയന്മാരായ ചില സ്നേഹിതന്മാർ പറകയാലും, ഏതാദൃശമായ ഒരു ഗ്രന്ഥനിൎമ്മാണ ത്തിനു വേണ്ടതായ വിശേഷയോഗ്യതകൾ എനിക്കില്ലെന്നുവരികിലും ഉത്സാഹബുദ്ധികൊണ്ടു ഒരുവിധം ഞാൻൟ ചരിത്രം എഴുതീട്ടുള്ളതാകുന്നു.

ഈ പുസ്തകം എഴുതുന്നതിൽ ഞാൻ മിക്കവാറും ശംകുണ്ണിമേനോൻ അവർകളുടെ ഇംഗ്ലീഷ് ചരിത്രത്തെ പിൻ തുടൎന്നിട്ടുണ്ടെന്നു വരികിലും, ആധുനികന്മാരായ വിദ്വാൻമാരുടെ ദൃഷ്ട്യാ അതിലുള്ള ആക്ഷേപഭാഗങ്ങളെ കഴിയുന്നതും ഒഴിച്ചും അതിലില്ലാത്ത അനേകം സംഗതികളെ ഇതരപ്രമാണങ്ങൾ നോക്കി അവിടവിടെ ചേർത്തിരിക്കുന്നതു കൂടാതെ൧൦൩൬-മാണ്ടുമുതൽ നാളതുവരെയുള്ള ചരിത്രത്തെ, അഡ്മിനിസ്ട്രേഷൻ റിപ്പോൎട്ടുകളും മറ്റും പരിശോധിച്ചു, യഥാമതി എടുത്തെഴുതിയും ഇരിക്കുന്നു.

ഈ രാജ്യത്തിന്റെ ഉന്നതിപ്രാപ്തിക്ക് ആരംഭകാലമായ ൧൦൩൬-ാമാണ്ടുമുതൽ ഏതാവ്പൎയ്യന്തം, തദൎത്ഥം അനേകം നവീന ഏർപ്പാടുകൾ ചെയ്യപ്പെട്ടിട്ടുള്ളതും അവ ഓ