Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹാരാജാവു അവർരണ്ടുപേരേയും പട്ടാളങ്ങളിലെ കപ്പിത്താന്മാരായി നിയമിച്ചു. ൟ ഡിലനായി മഹാരാജാവിൻെറ സൈന്യത്തെ യൂറോപ്പ് ദേശത്തെ മാതിരിയായി യുദ്ധക്രമങ്ങൾ അഭ്യസിപ്പിക്കുകയും യുദ്ധസാമാനങ്ങൾ വരുത്തിച്ചും ഉണ്ടാക്കിച്ചും കൊടുക്കുകയും ഉദയഗിരി കോട്ട കെട്ടിക്കയും മററു കോട്ടകളെ നന്നാക്കിയും വലിയതോക്കും ഉണ്ടകളും വാൎപ്പിക്കയും മറ്റും ചെയ്തു. ൟരാജ്യത്തെ തന്റെ അവസാനകാലത്തോളം ശത്രുക്കളിൽ നിന്നും രക്ഷിച്ചിരുന്നു. മഹാരാജാവിൻെറ ഭാവിയായ ജയങ്ങൾക്കെല്ലാം ഇയാൾ ഒരു മുഖ്യകാരണഭൂതനായിരുന്നു. മരണാനന്തരം ഇയാളുടെ ദേഹം ഉദയഗിരികോട്ടയിൽ നിക്ഷേപിക്കപ്പെട്ടു. ആസ്ഥലം ഇപ്പഴും അവിടെ കാണ്മാനുണ്ട്. ഇയാളെ ആകുന്നു ഇന്നും ജനങ്ങൾ വലിയ കപ്പിത്താൻ എന്നുപറയുന്നതു.

ആക്കാട്ടിലെ നബാബ്ബായ ഡാസ്റ്റ ആലഖാൻ തന്റെ പ്രഥമപുത്രനായ സാഫ്ററ‌ ആലിഖാന് ഒരു ചെറിയരാജ്യം ഉണ്ടാക്കികൊടുക്കണമെന്നു വിചാരിച്ച് തന്റെ സംബന്ധികളും സമൎത്ഥന്മാരും ആയ ചണ്ടാസാഹിബിനേയും ബാഡാസാഹിബിനേയും ഒരുവലിയ സൈന്യത്തോടുകൂടി അയച്ചിരുന്നു. അവർ ദക്ഷിണഇൻഡ്യയിൽ മിക്ക ഹിന്ദുരാജാക്കന്മാരുടെ ദേശങ്ങളേയും ആക്രമിച്ച് കൊള്ളയിട്ടുവരുന്ന വഴി ൯൧൫-ൽ ആരുവാമൊഴിമാൎഗ്ഗം ൟരാജ്യത്തു കടന്നു നാഗർകോവിൽ, ശുചീന്ദ്രം, മുതലായ സ്ഥലങ്ങളെ സ്വാധീനപ്പെടുത്തിയതുകൂടാതെ സുചീന്ദ്രത്തുക്ഷേത്രത്തെ കൊള്ളയിടുകയും അവിടെയുള്ള ബിംബങ്ങളെ തകൎക്കുകയും വലിയ തേരിനെ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. അവരുടെ ആക്രമത്തെ നിരോധിക്കുന്നതിനായി രാമയ്യൻ ദളവായെ സൈന്യത്തോടുകൂടി കല്പിച്ചയച്ചു എന്നുവരികിലും അവരുമായി ഉണ്ടായയുദ്ധത്തിൽ ദളവായ്ക്കു ജയം ലഭിച്ചില്ലാ.

അവൎക്കു സ്വദേശത്തു പോകേണ്ടതു ആവശ്യമായി