ഇവിടത്തെ മാതുലനായ രാമവർമ്മ രാജാവിനു കുഞ്ചുതമ്പിമാർ എന്ന പ്രസിദ്ധപ്പെട്ട് പപ്പുത്തമ്പി, രാമൻതമ്പി എന്നു രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഇവർ ആ മഹാരാജാവിന്റെ കാലത്തു വലിയ പദവിയും വളരെ ഐശ്യവും അനുഭവിച്ചിരുന്നു. അവിടത്തെ കാലാനന്തരം അവർ സാധാര ജനങ്ങളുടെ സ്ഥിതിയിൽ ആയിത്തീർന്നു. അഭിമാനശീലം ഹേതുവാൽ അവർ രം അപകർഷത്തെ സഹിയാതെ വളരെ അതൃപ്തിഭാവം നടിച്ചു. മഹാരാജാവ് തങ്ങളെ വളരെ അനാദരമായി ഭാവിക്കുന്നു എന്നും തങ്ങൾക്കു നിത്യവൃത്തിക്കു പോലും ഒന്നും തരുന്നില്ലെന്നും മാറ്റും ഓരോ സങ്കടങ്ങൾ പറഞ്ഞുനടന്നു. രവിധം മഹാരാജാവിനും തമ്പിമാർക്കം തമ്മിലുള്ള രസക്ഷയത്തെ ദുർബുദ്ധികളും രാജകുഡുംബദ്വേഷികളും ആയ മാടമ്പിമാരും എട്ടു വീട്ടിൽ പിള്ളമാരും അറിഞ്ഞു ഇരുകക്ഷികളുടേയും സാധാരണാ ശത്രുവായ മഹാരാ ജാവിനു വിരോധമായി തമ്പിമാർക്കും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു.
ഈവിധമായ ഉറപ്പു കിട്ടിയശേഷം തമ്പിമാർ മഹാരാജാവിനെ രാജ്യഭ്രഷ്ടനാക്കി ചെയ്യണമെന്നു ആലോചിച്ചു അവരിൽ പപ്പുത്തമ്പി -ൽ ത്രിച്ചിനാപ്പള്ളിക്കു ചെന്നു പാണ്ഡ്യരാജാവിനോടു താൻ രാജ്യാവകാശിയാണ ന്നും അതിനെ മഹാരാജാവും അന്യായമായി അപഹരിച്ചിരി ക്കുന്നു എന്നും അതിനാൽ ആരാജ്യത്തെ തനിക്കു കൈവശപ്പെ ടുത്തിതരുന്നപക്ഷം തക്കതായ പ്രതിഫലം കൊടുക്കാമെന്നും പറകയാലും, മഹാരാജാവും ഇവരുടെ അക്രമങ്ങളെ അമർച്ച ചെയ്യുന്നതിനായി സഹായത്തെ അപേക്ഷിച്ചു തന്റെ ആളുകളെ അയക്കയാലും, ആരാജാവു ഇതു തനിക്കു ലാഭത്തിനു ഒരു നല്ല അവസരമാണെന്നുകരുതി, സ്ഥലത്തു എത്തി ഇവരുടെ അവകാശങ്ങളെ കേട്ടു തീർച്ച ചെയ്യുന്നതി നായി അഴകപ്പ മുതലിയാർ എന്ന ഒരു ഉദ്യോഗസ്ഥനെ