യും മാടമ്പിമാരുടെയും ആളുകൾ അതിനെ ചുറ്റിവളഞ്ഞ പ്പോൾ സ്വാമിഭക്തിയുള്ളവനായ ആ ക്ഷേത്രത്തിലെ ശാന്തി ക്കാരൻ താൻ രാജവേഷം ധരിക്കയും രാജാവിനെതൻ്റെ വേഷം ധരിപ്പിക്കയും ചെയ്തു അവിടത്തെ കയ്യിൽ നി വേദനച്ചോറുള്ള ഉരുളിയും കൊടുത്തു മന്ത്രോച്ചാരണ ഭാ വം നടിച്ചു പുറത്തുപോകുന്നതിനും ആസമയം രാജാവ് അകത്തെ മറഞ്ഞിരിക്കുന്നതായി അവരോടു പറയുന്നതിനും പറഞ്ഞയച്ചു. രം കൌശലത്താൽ മഹാരാജാവ് രക്ഷ പെടുകയും ഗുണവാനായ പോറ്റി അവരുടെ കയ്യിൽപ്പെട്ടു മരിക്കയുംചെയ്തു.
ഈവിധം ഒളിച്ചുനടക്കുന്ന കാലങ്ങളിൽ അവിടുന്നു ഇംഗ്ലണ്ടിലെ രാജാവായ ചാൻസ് രണ്ടാമനെപ്പോലെ കാടുകളിലും ചെറിയ കുടിലുകളിലും വൃഷങ്ങളിലും താമസി ച്ചു നിദ്രപോലും ചെയ്തിട്ടുണ്ടു. കൊല്ലം വൻ-ൽ ഉണ്ണി കേരളവർമ്മ രാജാവ് വീണ്ടും കോലത്തുനാട്ടിൽ നിന്നും ഒരുസ്ത്രീയെ ദത്തെടുത്തു. രം റാണി -മാണ്ട് കക്കടകമാസത്തി ൽ പ്രസിദ്ധനായ കാത്തിക തിരുനാൾ രാമരാജാവിനെ പ്ര സവിച്ചു. ഉണ്ണി കേരള വർമ്മ രാജാവ് -ൽ നാടുനീങ്ങുക യാൽ അവിടത്തെ അനുജനായ രാമവർമ്മരാജാവു ആ ആ ണ്ടിൽ രാജ്യഭാരം ആരംഭിച്ചു. രം മഹാരാജാവിനു പൂർവ്വിക ന്മാരായ മിക്ക രാജാക്കന്മാരെക്കാളും ധൈര്യവും സ്ഥൈര്യവും ഉണ്ടായിരുന്നതുകൂടാതെ അനന്തരവനായ മാർത്താണ്ഡവ രാജാവിനെക്കുറിച്ചു വളരെ സ്ഥായിയും ഉണ്ടായിരുന്നു. അതിനാൽ ഇവിടത്തെ പ്രഥമോദ്ദേശ്യം എട്ടുവീടർ മുതലാ യവരുടെ ദ്രോഹകൃത്യങ്ങൾക്കു പകരം ചെയ്യണമെന്നായി രുന്നു. തദർത്ഥം ബുദ്ധിമാനായ ഭാഗിനേയനുമായി ആലോ ചിച്ച് കൊല്ലം -ൽ ചില ഉദ്യോഗസ്ഥന്മാർ സഹിതം ത്രിച്ചിനാപ്പള്ളിക്കു എഴുന്നള്ളി പാണ്ഡ്യരാജാവിനോടു താ