Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിരുമനസ്സിലെ ഗുണാദിശയങ്ങളെയും രാജ്യഭാരവിദഗ്ദ്ധത യെയും പറ്റി വളരെ സന്തോഷിച്ചു. ആ പ്രഭുവിന്റെ ഓർമ്മക്കായി "കണ്ണിമാറാമാർക്കറ്റു' എന്ന പേരോടുകൂടി ഒരുവാണിഭസ്ഥലം ഇപ്പോൾ കെട്ടപ്പെട്ടിരിക്കുന്നു.

ഏതാനം ഭാഗം ഉപാദ്ധ്യായിനിമാരാലും ശേഷം ഉപാദ്ധ്യായന്മാരാലും പഠിപ്പിക്കപ്പെട്ടുവരുന്നതും വർദ്ധിച്ചുവരുന്ന പള്ളിക്കൂടങ്ങളികെക്കു മതിയായ യോഗ്യത തുമായ പെൺപള്ളിക്കൂടങ്ങളിലേക്ക് മതിയായ യോഗ്യത സിദ്ധിച്ച ഉപാദ്ധ്യായിനിമാർ ഇല്ലാത്ത കാരണം പെൺകുട്ടി കൾ ഒരു ക്ലിപ്തമായ വയസ്സിനുമേൽ പള്ളിക്കൂടങ്ങളിൽ പഠിച്ചു അവരുടെ വിദ്യാഭ്യാസം മുഴുവൻ പുർത്തയാക്കാതെ ഇരി ക്കുന്നു എന്നുകണ്ട് ആ ന്യൂനതയെ തീർക്കുന്നതിനു വേണ്ടി -ാമാണ്ടുമുതൽ ഏർപ്പെടുത്തപ്പെട്ടു നടന്നുവരുന്ന കോ ട്ടക്കകം പെൺപള്ളിക്കൂടത്തിൽ പരിക്ഷാമാർഗമായി ആയ ണ്ടു തുലാമാസത്തിൽ ഒരു നാർമ്മൽ ക്ലാസു ഏർപ്പെടുത്തി. അതു എത്രയും തൃപ്തികരമായി നടക്കയാൽ അതിനെ താമസി യാതെ സ്ഥിരപ്പെടുത്തി. അതു ക്രമേണ വർദ്ധനയെ പ്രാപി ച്ചുവരുന്നു. രം വിധം ഉൽകൃഷ്ടവിഭാഭ്യാസം സ്ത്രീകൾക്കും സുഗ്രഹമാക്കി തിർക്കപ്പെട്ടു.

ഇൻഡ്യയിൽ പ്രധാനപ്പെട്ടതുറമുഖവും കച്ചവടസ്ഥലവും വളരെ വിശേഷപ്പെട്ടതുമായ ബംബാനഗരത്തെ കാണ ണമെന്നുള്ള അഭിലാഷം ഹേതുവാൽ ആയാണ്ടു മകരമാസ ത്തിൽ ലക്ഷദീപാനന്തരം ദിവാൻ മുതലായ ചില ഉദ്യോഗ സ്ഥന്മാർ സഹിതം തിരുമനസ്സുകൊണ്ടു കിഴക്കൻ വഴിയായി എഴുന്നള്ളത്തു പുറപ്പെട്ടു. ആ യാത്രയിൽ മഹാരാജാവു അനേകം വിശേഷസ്ഥലങ്ങളെ സന്ദർശിച്ചു. അത്യാനന്ദഭരിതനായി മീനമാസത്തിൽ സ്വരാജ്യത്തിൽ എഴുന്നെള്ളി,

തദനന്തരം രാജ്യത്തിന്റെയും പ്രജകളുടെയും ക്ഷേമത്തിനായി നവീനമായ പല നിയമങ്ങൾ ഉണ്ടാക്കുന്നതിനു "നിയമനിർമ്മാണസഭ' ഏപ്പെടുത്തിയതുകൂടാതെ സ്വപ്രജകളിൽ പരിശ്രമത്തെ വദ്ധിപ്പിക്കുന്നതിനുവേണ്ടി രം ആണ്ട്