ഉള്ള കല്പനപ്രകാരം വേല രാജികൊടുക്കയാൽ അവിടത്തെ അത്യന്ത മിത്രവും അതിനിപുണനും മദ്രാസ് ഗവന്മേന്റിൽ രജിസ്ത്രാർ ജനറലും ആയിരുന്ന ഹാണറബിൾ വി രാമയ്യങ്കാരെ വരുത്തി കന്നിമാസത്തിൽ ആ വേലയിൽ നിയമിച്ചു.
അടുത്ത തുലാമാസത്തിൽ തിരുമനസിലെ ക്ഷണനപ്ര കാരം മദ്രാസിലെ ഗവർണ്ണരായ ഡ്യൂക്ക് ആഫ് ബക്കിംഗ് ഹാം ആൻഡ് ചാറ ഡാസ് എന്ന പ്രഭു വടക്കൻ വഴിയായി തിരുവ നന്തപുരത്തും രണ്ടുമൂന്ന് ദിവസം താമസിച്ചു. ആ വരവു സംബന്ധിച്ചു കൂടിക്കാഴ്ചയും ദീപോത്സവവും ണ്ടായിരുന്നു. ഇവിടത്തെ നടപടികളെയും മഹാരാജാവി ൻറ വിശേഷമായ ഉപചാരങ്ങളെയും കൊണ്ടു വളരെ സന്തുഷ്ടനായി തിരിച്ചുപോയി.
അനന്തരം മഹാരാജാവിന്റെ ആഗ്രഹം അനുസരിച്ചു ദിവാൻ ഓരോന്ന എപ്പാടുകൾ ചെയ്തുതുടങ്ങി.
ആയിടക്കു വർക്കലയിൽ രണ്ടാമത്തെ തുരപ്പും വേല തീരുകയാൽ അതിനെ നടപ്പുവരുത്തി. അതു ജനങ്ങളുടെ ഗതാഗതത്തിനു വളരെ അനുകൂലമായും കച്ചവടത്തിൻറ വർദ്ധനയ്ക്ക് ഒരു മുഖ്യകാരണമായും ഭവിച്ചു.
രിരുവിതാംകൂർ, കൊച്ചി, ഈ രണ്ടു സംസ്ഥാനങ്ങളി ലെയും ദിവാൻജിമാർതമ്മിൽ -ആം വർഷം അക്റ്റോബർ മാസം കൊല്ലത്തുവച്ചു ചെയ്ത ഉടമ്പടിപ്രകാരം ഈ രണ്ട് രാജ്യങ്ങളിലെയും അതൃത്തി തർക്കങ്ങളെ ക്രമപ്രകാരം കേട്ടു തീർച്ചചെയ്യുന്നതിനു ഗവർമ്മേന്റിൽ നിന്ന് മദ്ധ്യസ്ഥനായി നിയമിക്കപ്പെട്ട മിസ്റ്റർ ഹാനിങ്ങ്ടൻ പ്രഥമതം ഇരിഞ്ഞാല ക്കോടു ദേവസ്വം വക അവകാശത്തെപ്പറ്റി വിചാരണ ചെയ്തു -ആം വർഷം മാർച്ച് മാസം -നു തിരുവിതാം കൂറിലേക്കു അനുകൂലമായി വിധിച്ചു. തന്മദ്ധ്യയിൽ ബ്രിട്ടീഷ് വകയായ മധുര തിരുനല്വേലം ഈ ജില്ലകളുടെയും തിരുവിതാംകൂറിന്റെയും അതൃത്തികൾ വ്യവസ്ഥചെയ്യപ്പെ