Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(020) തിരുവനന്തപുരത്തും ആലപ്പുഴയിലും മാത്രം ആശുപത്രിക ൾ ഉണ്ടായിരുന്നു. മറ്റ് ഡിപ്പാർട്ട്മെൻറുകളിലെ പരിഷ്കാ രങ്ങളെ ഒന്നിച്ചു മെഡിക്കൽ ഡിപ്പാട്ടുമെൻറും ക്രമേണ വർദ്ധിപ്പിക്കപ്പെട്ടു വന്നിരുന്നു.

മുൻ പ്രസ്താവിക്കപ്പെട്ടിട്ടുള്ളവ കൂടാതെ നൂതനമായി അനേകം കച്ചേരികൾ, ആശുപത്രികൾ, പാലങ്ങൾ, സത്ര ങ്ങൾ മുതലായവ കെട്ടിച്ചു. ക്ഷേത്രങ്ങൾ, കുളങ്ങൾ ഊട്ടുപു രകൾ, മുതലായവ അറ്റകുറ്റം തീർപ്പിച്ചു. നാഞ്ചിനാട്ടിൽ കൃഷിക്കു ഉപയുക്തങ്ങളായ അനേകം വേലകൾ നടത്തി ച്ചു. കാലഹരണചട്ടം, അടുത്തുൺചട്ടം, കോർട്ടുപീസ് റിഗു ലേഷൻ മുതലായി അനേകം ചട്ടങ്ങൾ നടപ്പുവരുത്തി. അനാവശ്യവും ജനോപദ്രവകരവുമായ അനേകം തീരുവക ളെ നിർത്തൽ ചെയ്തു. വലിയ ഉദ്യോങ്ങ്ൾക്കു ശമ്പളവും അധികാരവും കൂടുതൽ ചെയ്തു അവയെ യോഗ്യന്മാരായ ആളു കൾക്കു സ്പ്റഹണീയങ്ങൾ ആക്കിതീർത്തു. കിംബഹുനാ മഹാ രാജാവുതന്റെ ബുദ്ധിയുടേയും രാജ്യഭരണതന്ത്രത്തിന്റെയും പാടവത്താൽ രാജ്യത്തിന്റെ ഏതുഭാഗത്തും ം ഏതുകാലത്തും ആർക്കും നിർഭയമായി ഇഷ്ടാനുസാരം, വ ണ്ടിമുതലായ വാഹനങ്ങളിൽ കയറി സഞ്ചരിക്കാൻ പാടി ല്ലാത്ത സ്ഥലങ്ങളും വിദ്യാഭ്യാസഹീനരായ കുഞ്ഞുങ്ങളും, വി രിശ്രമശീലന്മാരല്ലാത്ത പ്രജകളും മതിയായ യോഗ്യതയില്ലാ ത്ത ഉദ്യോഗസ്ഥന്മാരും കൈക്കൂലി മുതലായ അഴിമതികളും പണത്തിനുണ്ടായിരുന്ന ദൌർലഭ്യവും തീരെ ഇല്ലാതെ ആക്കിത്തീർത്തു.

അവിടുന്നു സംഗീതം, ശാസ്ത്രം മുതലായ വിഷയങ്ങളി ൽ നല്ലപരിചയം ഉള്ള ആളായിരുന്നതിനാൽ ആ വിഷ യങ്ങളിൽ അസമർ ത്ഥന്മാരായ അനേകം ആളുകൾ രാജ ധാനിയിൽ വന്ന് പാത്തുതുടങ്ങി. മുൻ പ്രസ്താവിക്കപ്പെട്ടിട്ടുള്ള സ്ഥാനപ്പേരുകൂടാതെ "കൌൺസെല്ലർ ആഫ് ദി എംപ സ്സ് ആഫ് ഇൻഡ്യാ" എന്നും "മെംബർ ആഫ് ദി ആർ