ആ ആണ്ടിൽ ഒടുവിൽ ദിവാൻ ശേഷയ്യാ ശാസ്ത്രികൾ വേല വിട്ടു പോകയാൽ പകരം സ്വദേശിയും ദിവാൻ പേഷ്കാരും ആയിരുന്ന നാണുപിള്ള -മാണ്ടു ചിങ്ങ മാസത്തിൽ ആ വേലയിൽ നിയമിക്കപ്പെട്ടു.
ഇദ്ദേഹം -സംവത്സരം റസിഡൻറ് ആഫീസിൽ റയിറ്ററായും -സംവത്സരം രം ഗവർമ്മെന്റിൽ പല ജോലികളിലും ഇരുന്നിട്ടും ഉണ്ട്.
ആയിടക്ക് മിസ്റ്റർ മാഗിഗർ അവധിക്കുപോകയാൽ -ആംവർഷം, മാർച്ച് മാസത്തിൽ മിസ്റ്റർ സളിവൻ ആക്റ്റിങ്ങ് റസിഡന്റായി വന്നു.
-മാണ്ടിൽ സദർകോട്ടിൽ നാലു ജഡ്ജിമാർ ഉണ്ടായിരുന്നതിൽ ഒരാളിനെ കുറക്കുകയും കാർയ നടപ്പിനായി മറ്റുചില ഭേദഗതികൾ ചെയ്യുകയും ചെയ്തു. കലാൽ റിഗുലേഷൻ നടപ്പുവരുത്തി. അത്യന്തം വിസ്മയജനകമായ പുനലൂർ പാലം വേല തീരുകയാൽ അതിനെ ഉപയോഗിച്ചു തുടങ്ങി. ഏതാദൃശമായ ഒരു പാലം ഇൻഡ്യയിൽ ഒരു സ്ഥലത്തും ഇല്ലെന്നുതന്നെ പറയാം
വൃശ്ചികമാസത്തിൽ മദ്രാസ് ഗവർണ്ണരായ ഡ്യൂക്ക് ആബ് ബക്കിങ്ങാ ഹാമിനെ കാണുന്നതിനായി മഹാരാജാഗു മദ്രാസിൽ എഴുന്നെള്ളി, ആ പ്രഭുവിനെ കണ്ടശേഷം ധരാ മാസാവസാനത്തിൽ സുഖമായി തിർയ്യെ എഴുന്നെള്ളി.
-ആം വർഷം ഫെബ്രവരി മാസത്തിൽ മിസ്റ്റർ ഹാനിങ്ങ്ടൻ ആക്ടിങ്ങ് റസിഡന്റായി നിയമിക്കപ്പെട്ടു. -ആം വർഷം മാർച്ച് മാസം മിസ്റ്റർ മാഗ്രിഗർ അവധികഴിഞ്ഞു ജോലിയിൽ പ്രവേശിച്ചു.
-മാണ്ടു മേടമാസത്തിൽ രേവതിതിരുനാൾ തിരുമനസ്സിലെ തിരുമാടമ്പ് നടത്തപ്പെട്ടു. ആയിടക്കാകുന്നു നേപ്പിയർ മ്യൂസിയം പണിക്കുറവു തീർന്നതു.
മഹാരാജാവു സിംഹാസനാരോഹണം ചെയ്ത സമയം