മാൻഡർ ആഹ് ദീമോസ് എക്സാൾട്ടഡ് ആർഡർ ആഫ് ദീ സ്റ്റാർ ആഫ് ഇൻഡ്യാ എന്ന സ്ഥാനപ്പേരും മുദ്രയും യഥാക്രമം സ്വീകരിക്കുന്നതിനായി കല്പിച്ചു മദ്രാസിൽ എഴു ന്നള്ളി. മാർഗ്ഗമദ്ധ്യെ കൊച്ചീരാജാവിന്റെ വിശേഷമായ ആതിത്ഥ്യത്തെയും സ്വീകരിച്ചു.
അവിടത്തെ ഗവർണ്ണരായ ലാൻഡ് നേപ്പിയർ മഹാ രാജാവിനു ആ സ്ഥാനപ്പേരും മുദ്രയും കൊടുക്കുന്ന സമയം തിരുമനസ്സിലെ രാജ്യഭാരം വിദഗ്ദ്ധതയേയും ജനരജ്ഞനയുംപറ്റി പ്രത്യേകം ഒരു പ്രസംഗം ചെയ്തു. അനന്തരം അതെ ദിവസംതന്നെ അവിടത്തെ മന്ത്രിയായ മാധവരായർക്ക് "കെ. സി. എസ്. ഐ" എന്ന സ്ഥാനപ്പേരും അതിലെക്കുള്ള മുദ്രയും കൊടുക്കപ്പെട്ടു. അതിൽ പിന്നെ താമസിയാതെ തിർയ്യെ എഴുന്നെള്ളി.
ദേശഭാഷയായ മലയാളത്തിന്റെ അഭിവർദ്ധനയിൽ പൂർവീകന്മാർ അത്രതന്നെ ശ്രദ്ധിക്കായ്കയാൽ അതു ക്ഷയോൻമുഖമായി തീർന്നിരുന്നതുകൂടാതെയും ബാലന്മാരുടെ വിദ്യാഭ്യാസത്തിനു ശരിയായ ഒരു മാർഗ്ഗമില്ലാതെയും ഇരിക്കയാൽ ആ രണ്ടു ന്യൂനതകളെയും തീർക്കുന്നതിനുവേണ്ടി ആയാണ്ടിൽ മലയാം പള്ളിക്കൂടങ്ങൾ ഏർപ്പെടുത്തി. അതിനുമുമ്പിൽ നാലു പള്ളിക്കൂടങ്ങൾ മാത്രം ഉണ്ടായിരുന്നു. അവയും, ഇംഗ്ലീഷു ഡിസ്ട്രിക്ട് സൂപ്രണ്ടിന്റെ അധികാരത്തിലായിരുന്നു. പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കേണ്ടതിനു ആവശ്യമുള്ള പുസ്തകങ്ങൾ ഒന്നുംതന്നെ ദേശഭാഷയായ മലയാളത്തിൽ ഇല്ലാതിരുന്നതിനാൽ ഇംഗ്ലീഷിലുള്ള പുസ്തകങ്ങളെ പരിഭാഷപ്പെടുത്തുന്നതിനും ആ രീതി അനുസരിച്ചു നവീനമായി ഓരോ പുസ്തകങ്ങൾ നിർമ്മിക്കുന്നതിനുമായിട്ടു ആദ്യമായി ബുക്കകമ്മട്ടി ഏർപ്പെടുത്തി. അതിലെ അഗ്രാസനാധിപതിയായി വിദ്വൽ ചൂഡാമണിയായ കേരളവർമ്മ വലിയ കോയി തമ്പുരാൻ തിരുമനസ്സിനെയും നിയമിച്ചു, അവിടുത്തയും