അതില്പിന്നെയാകുന്നു ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു ഈ രാജ്യത്തിൽ പ്രാബല്യമുണ്ടായി തുടങ്ങിയതു. അച്ചടിശാലകളിൽ ആധാരം എഴുതി അവയെ ഊക്കണക്കന്മാർ മുഖാന്തരം രജിസ്റ്റർ ചെയ്തു വന്ന പ്രാചീനമായ നടപ്പു വളരെ വ്യാജവ്യത്യാസങ്ങൾക്കും ആവലാധിക്കും കാരണമായിരിക്കുന്നു എന്നു കണ്ടു തന്നിവൃത്തിയെയും മുതലെടുപ്പിനെയും വിചാരിച്ചു ആയാണ്ടിൽ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറും താലൂക്കുകൾ തോറും രജിസ്ട്രർ കച്ചേരികളും ഏർപ്പെടുത്തി കുടികൾ തമ്മിലുണ്ടാകുന്ന പ്രമാണങ്ങൾ പ്രമാണങ്ങളെ രജിസ്തർ ചെയ്യുന്നതിനും നിബന്ധന ഉണ്ടാക്കി. അതുമുതൽ വ്യാജ പ്രമാണങ്ങൾക്കും ദുർവ്യവഹാരങ്ങൾക്കും കുറവുണ്ടായി ആയാണ്ട് തുലാം മാസം...നു കൊച്ചി രാജാവ് തിരുവനന്തപുരത്തു എഴുന്നള്ളി അങ്ങനെ ഒരു സംഭവം പ്രസിദ്ധനായ രാമ രാജാവിന്റെ കാലത്തിനിപ്പുറം ഉണ്ടായിട്ടില്ലാ. തിരുമനസ്സുകൊണ്ട് ആ രാജാവിനെ വേണ്ടും വണ്ണം സൽക്കരിച്ചയച്ചു. ഇന്ത്യയിലെ ഗവർണ്ണർ ജനറലും വൈസ്രായിയുമായിരുന്ന സർജാൺ ലാറൻസ് മഹാരാജാവിന്റെ രാജ്യഭാരത്തിനെക്കുറിച്ചു സന്തോഷിച്ചു ബ്രിട്ടീഷ് ഗവർമ്മേന്റിൽ നിന്നും തിരുമനസ്സിലേക്കുള്ള സകല എഴുത്തു കുത്തുകളിലും "മഹാരാജാ" എന്ന സ്ഥാനപ്പേരുകൂടി ഉപയോഗിക്കുന്നതിനു ഉത്തരവ് കൊടുക്കയും ആ സന്തോഷവർത്തമാനം തിരുമനസ്സറിയിച്ചു വൈസ്രായുടെ തത്സംബന്ധമായ ലിഖിതം കൊടുക്കുന്നതിനു മദ്രാസ് ഗവർമ്മേന്റിൽ നിന്നും റസിഡന്റിനും എഴുതിവരികയും ചെയ്കയാൽ ആ പത്ര സ്വീകരണത്തിനായി ....വർഷം നവംബർ മാസം...നു ഒരു വലിയ കൂടിക്കാഴ്ചയുണ്ടായി അനന്തരം മകരമാസത്തിൽ മഹാരാജ്ഞി അവർകൾകളായി പൂർവം അനുവദിക്കപ്പെട്ടിരുന്ന "നൈയിട്ടുഗ്രാൻഡ്" ക
താൾ:തിരുവിതാംകൂർചരിത്രം.pdf/211
ദൃശ്യരൂപം