കപ്പൽയാത്രക്കാരുടെ ഉപയോഗത്തിനായി ആലപ്പുഴയിൽ പണികഴിപ്പിക്കപ്പെട്ടിരുന്ന ദീപസ്തംഭം(ലൈറ്റ്ഹൗസ്) ആദ്യമായി ഉപയോഗിച്ചുതുടങ്ങിയതു. ആയാണ്ടിൽ മിസ്റ്റർ ഫിഷർ റസിഡണ്ടായി വന്നു. അന്യരാജ്യങ്ങളുടെയും തദ്വാസികളായ ജനങ്ങളുടെയും സ്ഥിതികളെ കണ്ടറിയുന്നതിനും പ്രസിഡൻസിയിലെ തലസ്ഥാനനഗരവും വളരെ വിശേഷപ്പെട്ടതുമായ മദ്രാസ് പട്ടണത്തെ കാണുന്നതിനും ആ ഗവർണ്ണരുടെ സന്ദർശനവും സംഭാഷണവും തനിക്കു വളരെ ശ്രേയസ്സിനു കാരണമായി ഭവിക്കുമെന്നുള്ള ദീർഗ്ഘാലോചനകൊണ്ടും ...മാണ്ടിൽ ദിവാൻ മുതലായ ചില ഉദ്യോഗസ്ഥന്മാർ സഹിതം ഇദം പ്രഥമമായി കല്പിച്ചു മദ്രാസിൽ എഴുന്നെള്ളുകയും ഗവർണ്ണരുമായുള്ള സംഭാഷണത്താൽ അയാൾക്കു വളരെ തൃപ്തി ഉണ്ടാകയും മതിയായ ബഹുമാനത്തെ ലഭിക്കുന്നതിനു അതു കാരണമായി തീരുകയും ചെയ്തു. ആയിടക്കു സിവിൽ ഇഞ്ചിനീരായിരുന്ന മിസ്റ്റർ ഗ്രീൻവെ വേലവിട്ടുപോകയാൽ പകരം മിസ്റ്റർ ബാർട്ടൻ ആ വേലയിൽ നിയമിക്കപ്പെട്ടു. ആ സമയം ഈ രാജ്യത്തിൽ സാധാരണ വണ്ടികൾ മാത്രം ശ്രമപ്പെട്ടു പോകാവുന്നതായി തിരുവനന്തപുരം മുതൽ ആരുവാമൊഴിവരെ ഒരു പാദ ഉണ്ടായിരിക്കയും അതും അത്യന്തം നിമ്ന്നോന്നതങ്ങളോടുകൂടിയിരിക്കയും ചെയ്തു.ആ സ്ഥിതിയിൽനിന്നും അയാൾ സ്വല്പകാലംകൊണ്ടു പ്രധാനപ്പെട്ട മിക്കസ്ഥലങ്ങളിലും പോക്കുവരവിനു സൗകര്യമായ പല റോഡുകൾ വെട്ടിതീർത്തു. ...മാണ്ടിൽ മുറജപം നടന്നു. ആയാണ്ടിലാകുന്നു രാജധാനിയായ തിരുവനന്തപുരം ഇൻഡ്യയിലെ പ്രധാനനഗരങ്ങളുമായി കമ്പിത്തപാലിനാൽ യോജിക്കപ്പെട്ടതു. അതിനാലുള്ള ഗുണങ്ങളെ വിശേഷിച്ചു പറയണമെന്നില്ലല്ലൊ.
താൾ:തിരുവിതാംകൂർചരിത്രം.pdf/209
ദൃശ്യരൂപം