കരമായ സ്ഥിതിയിലിരിക്കയും ചെയ്കയാൽ ആ വേലക്കു ദിവാന്റെ ആലോചനപ്രകാരം ബ്രിട്ടീഷ് ഗവർമ്മേന്റിൽ സദിരമീനായിരുന്ന സദാശിവൻപിള്ളയെ വരുത്തിനിയമിച്ചു. അദ്ദേഹം ആ ഡിപ്പാർട്ടുമെന്റിൽ ഉണ്ടായിരുന്ന ന്യൂനതകളെ ക്രമേണ തീർക്കുന്നതിനു ആരംഭിച്ചു. ആദ്യമായി കോർട്ടുകളുടെ അധികാരങ്ങളെയും നടപടികളെയും ക്രമപ്പെടുത്തുന്നതിനായി ....മാണ്ടിൽ ചില ചട്ടങ്ങൾ നടപ്പുവരുത്തി. അതിനാൽ സംസ്ഥാനങ്ങളിലെ പ്രമാണപ്പെട്ട കോടതിക്കു "അപ്പീൽകോർട്ട്" എന്ന നാമധേയത്തെ ഭേദപ്പെടുത്തി "സദർകോർട്ട്" എന്നപേരു കല്പിക്കപ്പെടുകയും പൂർവം സ്ഥാപിതങ്ങളായിരുന്ന മൂന്നു സേഷ്യൻ കോടതികളെയും അഞ്ചുജില്ലാകോർട്ടുകളേയും നിറുത്തൽചെയ്തുപകരം സിവിൽ, ക്രിമിനൽ ആയ ഈ രണ്ടുഅധികാരങ്ങളോടുംകൂടെ നാലുജില്ലാകോർട്ടുകൾ ഏർപ്പെടുത്തുകയും ചെയ്തതുകൂടാതെ ഇൻഡ്യൻ ശിക്ഷാനിയമം കുറ്റനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം ഉപയോഗിക്കുന്നതിനു അനുവദിക്കപ്പെടുകയും ചെയ്തു. അനന്തരം ആയാണ്ടു മകരമാസത്തിൽ മഹാരാജാവു ആറ്റങ്ങൽ ഇളയ തമ്പുരാൻ തിരുമനസ്സിലെ പള്ളിക്കെട്ടു കിളിമാനൂർ കേരളവർമ്മ കോയിത്തമ്പുരാൻ തിരുമനസ്സിനെക്കൊണ്ടു കഴിപ്പിച്ചു. ഈ രാജ്യത്തുള്ള മലംപ്രദേശങ്ങൾ യാതൊരു ഉപയോഗവും കൂടാതെ പാഴുഭൂമിയായികിടക്കയും എന്നാൽ അവ കാപ്പികൃഷിക്കു തുലോം അനുകൂലമാണെന്നു കാണപ്പെടുകയും ചെയ്കയാൽ അവയെ ആവശ്യപ്പെടുന്നവർക്കു പതിച്ചുകൊടുക്കുന്നതിനു അനുവദിച്ചു. അതു മുതലെടുപ്പിന്റെ വർദ്ധനക്കു ഒരു പ്രധാനകാരണമായി തീർന്നതുമല്ലാതെ അരണ്യവാസികളായ അനേകം ജനങ്ങളുടെ കാലക്ഷേപത്തിനും പരിഷ്കാരാഭിവൃദ്ധിക്കും ഹേതുവായും ഭവിച്ചു. ഈയിടക്കാകുന്നു
താൾ:തിരുവിതാംകൂർചരിത്രം.pdf/208
ദൃശ്യരൂപം