ന്നും മാത്രം സ്വഭാഷയിൽ അറിയിച്ചു. അതു ...മാണ്ടു വൃശ്ചികമാസം ...നു ആയിരുന്നു. ആയാണ്ടു ധനു മാസം ...നു മഹാരാജാവു നാടുനീങ്ങി. ഈ രാജ്യഭാരകാലത്തു മുൻ പ്രസ്താവിച്ചതു കൂടാതെ സ്ത്രീകൾ കുറ്റം ചെയ്താൽ അവരുടെ ശിഖയെടുത്തു അവരെ നാടുകടത്തുന്ന ദുരാചാരത്തെയും വ്യഭചാര കുറ്റത്തിൽ കുറ്റക്കാർ അല്ലെന്നു തെളിയിക്കുന്നതിനായി നമ്പൂരിമാർ തപൂഘൃതത്തിൽ കരം ഇട്ടു വന്ന നടപ്പിനെയും നിറുത്തൽ ചെയ്കയും പരിശ്രമ വർദ്ധനയ്ക്കായി കുടികളാൽ നട്ടു വളർത്തപ്പെടുന്ന വൃക്ഷങ്ങൾക്കും നാലിലൊന്നു കരം ഇളച്ചു കൊടുക്കുന്നതിനു തിരുവെഴുത്തു വിളംബരം പ്രസിദ്ധം ചെയ്യുകയും ചെയ്തു.
അനന്തരം...ൽ തിരുഅവതാരം ചെയ്ത മാർത്താണ്ഡവർമ്മ മഹാരാജാവു ...മാണ്ടു കുംഭമാസം....നു... മത്തെ വയസ്സിൽ രാജ്യഭാരം ആരംഭിച്ചു അവിടുന്ന് ഇംഗ്ലീഷ് മുതലായ ഭാഷകളിൽ നാടു നീങ്ങിയ മഹാരാജാവിന് ഒട്ടും കുറവുള്ള ആളായിരുന്നില്ലാ. ബാലമാരഭ്യ ഉള്ള പരിചയത്താൽ രാജ്യഭരണതന്ത്രത്തിലും നല്ല പ്രവീണനായിരുന്നു.റസിഡൻസി ഡാക്ടരായിയരുന്ന മിസ്റ്റർ ബ്രൗണിന്റെ പക്കൽ നിന്നും ഇംഗ്ലീഷ് വൈദ്യവും മിസ്റ്റർ കാൽഡിക്കട്ടിന്റെ പക്കൽ നിന്നും സേവാദശാസ്ത്രവും നല്ല പോലെ അഭ്യ
താൾ:തിരുവിതാംകൂർചരിത്രം.pdf/194
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല