Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിതാവായ വലിയ കോയിത്തമ്പുരാൻ മൃതിയെ പ്രാപിക്കയാലും പണത്തിനു അധികച്ചിലവു വന്നുകൂടി. പിതാവിന്റെ മരണത്താൽ മഹാരാജാവ് സുഖക്കേടു വർദ്ധിച്ചതിനോടു കൂടി ഏകാന്തവാസത്തിലുള്ള ശ്രദ്ധയും അധികരിക്കയാൽ അവിടുത്തെ ശുശ്രൂഷക്കു അത്യന്തം ഉപയുക്തന്മാരായ ചില സേവകന്മാരെ ഒഴിച്ചു ഇളയ രാജാവിനുപോലും അനുവാദം കൂടാതെ അടുക്കൽ ചെല്ലാൻ പാടില്ലാത്ത വിധത്തിലായി. ആ സ്ഥിതിയിൽ ഒരു ദിവസം സോദരനായ ഇളയരാജാവിനെ വരുത്തി ശ്രീനിവാസരായർ സാധുവും റസിഡന്റുമായി എതൃക്കുന്നതിനു അസമർത്ഥനുമാകയാൽ കൃഷ്ണരായരെ ഒന്നുകൂടി വേലയിൽ നിയമിച്ചു. അതിലുണ്ടാകുന്ന ഗുണദോഷങ്ങളെ അറിഞ്ഞാൽ കൊള്ളാമെന്നു ആഗ്രഹിക്കുന്ന പ്രകാരം കല്പിച്ചു. അതിനെ ഇളയ രാജാവു സമ്മതിക്കയാൽ പിറ്റേദിവസം കാലത്തു കൃഷ്ണരായരെ ദിവാൻ പേഷ്കാർ വേലക്കു നിയമിച്ചിരിക്കുന്നതായി ഒരു നീട്ടു തുല്യം ചാർത്തി വച്ചുംകൊണ്ടു അദ്ദേഹത്തിനു ആളയച്ചു വരുത്തി. അല്പമായ മന്ദഹാസത്തോടുകൂടി അവിടുന്നു അയാളുടെ വീഴ്ചകളെയെല്ലാം ക്ഷമിച്ചിരിക്കുന്നു എന്നും അയാളും കഴിഞ്ഞ കാര്യങ്ങളെ വിസ്മരിക്കണം എന്നും അന്നുമുതൽ കൃഷ്ണരായർ തിരുമനസ്സിലെ ആളാണെന്നും അതിനാൽ ആ നീട്ടു മേടിച്ചു രാജ്യത്തിന്റെയും പ്രജകളുടെയും ക്ഷേമത്തിനായി തന്നാൽ കഴിയുന്ന പ്രയത്നം ചെയ്യുന്നതുകൂടാതെ ശ്രീനിവാസരായർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്യണമെന്നും കല്പിച്ചു നീട്ടുകൊടുത്തു. ആ സമയം കൃഷ്ണരായർ വ്യസനം കൊണ്ടും സന്തോഷം കൊണ്ടും അശ്രുധാരയെ വർഷിച്ചു. സ്തബ്ധനായി അദ്ദേഹം അവിടുത്തെ ആശ്രിതനാണെന്നും കല്പിച്ചു രക്ഷിക്കണമെ