അന്യദേശിയന്മാരും രാജ്യഭരണതന്ത്രജ്ഞന്മാരും ആയ പല വിദ്വാന്മാരുടെയും സംസർഗ്ഗവും ആ വിഷയത്തിൽ ... വർഷത്തെ പരിചയവും ഉണ്ടായതിൻ്റെ ഈ വിധം ദോഷമായി അഭിപ്രായപ്പെടുന്നതു വളരെ വ്യസനകരമാണെന്നന്നും ഈ രാജ്യത്തിന്റെ ഗുണദോഷങ്ങൾ പരദേശീയനായ ഒരു തെലുംകു ബ്രാഹ്മണന്റെ അധീനമായി ഭവിക്കുന്ന പക്ഷം ആ അപമാനം അനുഭവിക്കുന്നതിലും അവിടുന്നു രാജ്യത്തെ ഉപേക്ഷിച്ചുകൊള്ളാമെന്നും മറ്റും അതികഠിനമായി എഴുതിയിരുന്നു. അയക്കരുതെന്നു അവരെല്ലാപേരും വിരോധിക്കയാൽ അതിനെ അയച്ചില്ലാ എങ്കിലും കൃഷ്ണരായരെ വിശ്വാസമില്ലെന്നും അതിനാൽ അയാളെ ദിവാൻ വേലയിൽ സ്ഥിരപ്പെ ടുത്താൻ പാടില്ലെന്നും മദ്രാസ് ഗവർമ്മേൻ്റിക്കു എഴുതി അയക്കയും മുമ്പിൽ ദിവാനായിരുന്ന രഡ്ഡിരായരെ വരുത്തി ... ൽ ദിവാനായി നിയമിക്കയുംചെയ്തു. . ഇതുകൂടാതെയും മുമ്പിൽ ദിവാൻ പേഷ്കാരായിരുന്നു മാ റ്റപ്പെട്ടിരുന്നവരിൽ കേശവപിള്ളയെ ഹജൂരിലും കൊച്ചു ശങ്കരപ്പിള്ളയെ കൊട്ടാരത്തിലും പേഷ്കാരന്മാരായി നിയമിച്ചു. ഈ കൊട്ടാരം പേഷ്കാർ വേല ഒരു നൂതന ഏർപ്പാടാകയാൽ മിസ്റ്റർ കല്ലൻ അതിനെ വിരോധിച്ചു. അതിനുത്തരമായി മഹാരാജാവ് ഗൃഹകൃത്യങ്ങളിൽ അയാൾക്കു പ്രവേശിപ്പാൻ ആവശ്യമില്ലെന്നു കല്പിച്ചു. കൃഷ്ണരായരുടെ നടപടികൾ മഹാരാജാവിനു തീരെ ര സിക്കായ്കയാൽ ഗവർമ്മേൻ്റനുവാദപ്രകാരം അദ്ദേഹത്തി ...ൽ വേലവിടുത്തുകയും തിരുവനന്തപുരത്തു താമസിക്കാൻ പാടില്ലെന്നു കല്പിക്കയും ചെയ്കയാൽ അദ്ദേഹം
താൾ:തിരുവിതാംകൂർചരിത്രം.pdf/189
ദൃശ്യരൂപം