വേലുത്തമ്പി കുന്നത്തൂർ മണ്ടപത്തുംവാതുക്കൽചേൎന്ന വള്ളിക്കോട്ടിനു സമീപമുള്ള കാടുകളിൽ ഒളിച്ചുനടക്കുന്നതായി അറിവുകിട്ടുകയാൽ അയാളെ പിടിക്കുന്നതിനായി ദൂതന്മാർ അവിടെ എത്തി. അയാൾ ഇതറിഞ്ഞു മണ്ണടിയിൽ ആ പാൎപ്പില്ലാത്ത ഒരു പോറ്റിമഠത്തിൽ ചെന്നു ഒളിച്ചു. ൟ സമയം അവർ വലുത്തമ്പിയുടെ വേലക്കാരിൽ ഒരുവൻ യജമാനന്റെ സ്വൎണ്ണം വെള്ളി ൟ പാത്രങ്ങളുമായി നടക്കുന്നതുകണ്ടു അവനെ പിടികൂടി ഹേമിക്കയാൽ അവൻ യജമാനന്റെ പാൎപ്പിടം കാണിച്ചുകൊടുത്തു. അതിനിടക്കു വേലുത്തമ്പി സഹോദരനായ പത്മനാഭൻ തമ്പിയോടുംകൂടെ മണ്ണടി ക്ഷേത്രത്തിനകത്തു കടന്നു തന്നെ കുത്തിക്കൊല്ലുന്നതിനു സോദരനോടു അപേക്ഷിച്ചു. അയാൾ ആ ക്രൂരകൃത്യത്തിനു അല്പം സംശയിക്കയാൽ വേലുത്തമ്പി സ്വയം കഠാരി തന്റെ നെഞ്ചിൽ കുത്തിയിറക്കി.
അതുകൊണ്ടു പ്രാണഹാനിവരാത്ത കാരണം അനുജനോടു കണ്ഠഛേദംചെയ്യാൻ ദളവാ യാചിക്കയാൽ അയാൾ ഉടൻ അതിനെ ഛേദിച്ചു. പോറ്റിമഠത്തിൽ വേലുത്തമ്പിയെ കാണായ്തയാൽ ദൂതന്മാർ ക്ഷേത്രത്തിൽ ചെന്നു നോക്കിയ സമയം പത്മനാഭൻ തമ്പി ഖഡ്ഗപാണിയായി നിൾക്കുന്നതും തമ്പിയുടെ മൃതശരീരവും കണ്ടു അവർ അയാളെയും ആ ദേഹത്തിനേയും തിരുവനന്തപുരത്തു കൊണ്ടുവന്നു മൃതദേഹം കണ്ണൻ മൂലപ്പാലത്തിൽ കഴുവിലേറ്റപ്പെട്ടു. അതിനെപ്പറ്റി അപ്പഴത്തെ ഗവർണ്ണർ ജനറലായ ലാർഡ് മിന്റൊ അവർകൾ വളരെ ആക്ഷേപിച്ചു.
സർജൺഹ്യൂം മുതലായവരുടെ വധത്തിൽ സഹായിയായിരുന്നു എന്നുള്ള ഊഹത്തിന്മേൽ പത്മനാഭൻതമ്പി കൊല്ലത്തു ബ്രിട്ടിഷ് സൈന്യത്തിന്റെ മുമ്പിൽ വെച്ചു തൂക്കിലിടപെട്ടു. ലഹളക്കു അനുകൂലികളായിരുന്ന വൈക്കം