ത്തുന്നതിനു ഉത്തരവുകൾ അയക്കയും കൊല്ലത്തുനിന്നും കൊച്ചിയിൽ റസിഡന്റു ബങ്കളാവിനെ പെട്ടെന്നു ആക്രമിക്കുന്നതിനായി ഒരു പട്ടാളം അയക്കയും ചെയ്തതുകൂടാതെ കൊല്ലത്തു കൎണ്ണൽ ചാൽമർസിന്റെ വരുതിയിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളത്തിനെ അതെസമയത്തിൽ ആക്രമിക്കുന്നതിനും വേണ്ടഎൎപ്പാടുകൾ ചെയ്തു.
കൊല്ലം ആലപ്പുഴ ൟ സ്ഥലങ്ങളിൽനിന്നും ദളവായുടെ ഇഷ്ടനായ വൈക്കം പത്മനാഭപിള്ളയുടെ വരുതിയിൽ അയച്ച സേനയും കുഞ്ഞുകുട്ടിപ്പിള്ള സൎവാധികായക്കാരാൽ വടക്കുനിന്നും ശേഖരിച്ചുകൊണ്ടുവരപ്പെട്ട സൈന്യവും ഒന്നിച്ചുചേൎന്നു ഡിസംബർ മാസം -നു അൎദ്ധരാത്രി സമയം റസിഡൻസിയെ ചുറ്റിവളഞ്ഞു തീവെക്കയും വെടിവെക്കയും ചെയ്തു. അസമയത്തു വെടിശബ്ദം കേൾക്കയാൽ സംശയിച്ചു പോട്ട്ഗീസ് കാരനായ ഒരു ഗുമസ്തൻറ സഹായത്താൽ റസിഡൻറും മേനവനും തൽക്കാലം രക്ഷപ്പെടുകയും പിറ്റെദിവസം ആ തുറമുഖത്തു വന്നിരുന്ന ഒരു ബ്രിട്ടീഷ് കപ്പലിൽ കയറുകയും ചെയ്തു. എന്നാൽ ആ സൈന്യം ബങ്കളാസൂക്ഷിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളത്തിൽ മിക്കപേരെയും വേലക്കാർ മുതലായവരെയും വധിച്ചു. ഉദ്ദേശിച്ചിരുന്ന ആളുകൾ രക്ഷപ്പെടുകയാൽ ലഹളയിൽ ചേൎന്നിരുന്ന സകലരും വ്യസനാക്രാന്തന്മാരായി. സൈന്യങ്ങൾ കൊച്ചിയിൽ വളരെ കൊള്ളയിട്ടശേഷം പിറ്റെദിവസം തിരിച്ചുപോന്നു. ദളവായും ഭാവിനിയായ ആപത്തിനെ കരുതി ആലപ്പുഴ നിന്നും കൊല്ലത്തേക്കു പോന്നു. -നു ആയ പിറ്റെദിവസം മുൻഎൎപ്പാട്ടിൻ പ്രകാരം കൊല്ലത്തുള്ള ബ്രിട്ടീഷ് സൈന്യവും ആക്രമിക്കപ്പെട്ടു.
ഈ സന്ദൎഭത്തിൽ കൊല്ലത്തുനിന്നും കൊച്ചിയിലേക്കു പോകുന്ന സർജൺഹ്യൂം, മുതലായ - ഇംഗ്ലീഷ് ഉദ്യോ