ക്കയും അതിനിടക്ക് റസിഡന്റിനു അടിയന്തിരത്തിൽ ആളയച്ചുവരുത്തി ആ മേനവനെ അയാളുടെ കൈവശം രക്ഷി ക്കുന്നതിനായി ഏൾപ്പിക്കയും ചെയ്തു.
ഈ വർത്തമാനം ഗ്രഹിച്ചുകൂടുമ്പോൾ പാലിയത്തച്ചൻ കർണ്ണൽ മക്കാളിയേയും കുഞ്ഞുമേനവനേയും ഏക കാലത്തിൽ ഇല്ലായ്മ ചെയ്യണമെന്നു ശപഥം ചെയ്തു. തിരുവിതാംകൂറിലെ ഉദ്യോഗസ്ഥന്മാർ ആസകലം റസിഡന്റിനു വിരോധികളാണെന്നറികയാൽ അവരെക്കൊണ്ടു തന്റെ ഉദ്ദേശ്യം സാധിപ്പിക്കാമെന്നു വിചാരിച്ചു കൊച്ചിയിൽ വെച്ചു റസിഡന്റിനെയും അയാളുടെ അവിടെയുള്ള സേനയെയും വധിക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നും അതിനു സഹായിക്കണമെന്നും വേലുത്തമ്പി മുതലായവർക്ക് രഹസ്യമായി ആളുകൾ അയച്ചു.
വേലുത്തമ്പി അഹങ്കാരം കൊണ്ടും വിചാരക്കുറവിനാലും വൈര്യനിർയാനത്തിനുള്ള ഇഛകൊണ്ടും അതിനു അനുസരിച്ചു ഗൂഢമായി പട്ടാളങ്ങൾ ശേഖരിക്കയും കോട്ടക ൾ നന്നാക്കിക്കയും മരുന്നു മുതലായവ തയ്യാറാക്കുകയും ചെയ്തുകൂടാതെ സാമൂതിരിക്കും മറ്റും സഹായത്തിനും എഴുതി അയച്ചു. ' ഏതദനുസരണമായി പാല്യത്തുമേനവനും യുദ്ധ സന്നാഹങ്ങൾചെയ്തു. റസിഡന്റു രം തത്വങ്ങൾ അറിയാതെ കപ്പത്തിനു ഞെരുക്കുകയും എന്നാൽ ദളവാ താൻ വേലവിട്ടുപോകുന്നു എന്നും അയാളുടെ അഭിപ്രായപ്രകാരം ചിറക്കൽ ചെന്നു താമസിച്ചുകൊള്ളാമെന്നും തനിക്കു സഹായത്തിനായി കുറെ സൈന്യം മാത്രം അയച്ചുതരണമെന്നും പറകയും ചെയ്തു.
വേലുത്തമ്പി ആലപ്പുഴ, പറവൂർ രം സ്ഥലങ്ങളിൽ പാർത്തിരുന്ന സൈന്യങ്ങൾ തൽക്ഷണം കൊച്ചിയിൽ എ