കൂടാതെ അന്യരാജ്യങ്ങളുമായി യാതൊരു എഴുത്തുകുത്തുകളും ചെയ്യരുതെന്നും
viii മഹാരാജാവു കമ്പനിക്കാരുടെ അനുവാദം കൂടാതെ അന്യയുറോപ്യന്മാരിൽ ആരേയും തന്റെ രാജ്യത്തിൽ ജീവനത്തിൽ നിയമിക്കരുതെന്നും അവരുടെ ക്രമമായ പാസ്പോൎട്ട് കൂടാതെ ൟ രാജ്യത്തിൽ കാണുന്ന മറെറല്ലാ യൂറോപ്യന്മാരേയും പിടിച്ചു ഏൾപ്പിക്കണമെന്നും ഒരു ദിവസംപോലും തന്റെ രാജ്യത്തിൽ താമസിപ്പിക്കരുതെന്നും,
ix -ൽ ഉണ്ടായിട്ടുള്ള ഉടമ്പടിയിൽ ഇരുകക്ഷികളുടേയും സഖ്യത്തേയും സ്നേഹത്തേയും ക്ഷേമത്തേയും ബലപ്പെടുത്തുന്നതായ സകലഭാഗങ്ങളും ൟ ഉടമ്പടിയാലും ദൃഢീകരിക്കപ്പെട്ടതായി സമ്മതിക്കയും മഹാരാജാവിന്റെ രാജ്യത്തിലെ മുതലെടുപ്പിനേയോ കരപ്പിരിവിനേയൊ രാജപാലന തന്ത്രത്തെയോ കൃഷി, കച്ചവടം, കൈത്തൊഴിൽ ഇവയെയോ മഹാരാജാവിന്റെയോ പ്രജകളുടെയോ അല്ലെങ്കിൽ ഇരുപക്ഷക്കാരുടെയും രാജ്യങ്ങളുടെയോ മഹാരാജാവിന്റെ സ്വന്തഗുണങ്ങളുടെ വൎദ്ധനയെപറ്റി കമ്പനിക്കാർ ഉപദേശിക്കുന്ന സകലഗുണദോഷങ്ങളെയും മഹാരാജാവ് ആദരവം സ്വീകരിക്കയും ചെയ്യണമെന്നും,
x ഗവൎണ്ണർ ജനറലായ മാൎക്ക്വീസ് വെല്ലസ്ലി അവർകളുടെ പ്രതിനിധിയായ മിസ്റ്റർ മക്കാളിയും മഹാരാജാവും തമ്മിൽ -വൎഷം ജനവരി മാസം - തിരുവനന്തപുരം കോട്ടയ്കത്തുവച്ച ചെയ്യപ്പെട്ട ൟ ഉടമ്പടിയുടെ ഇംഗ്ലീഷിലും പൎഷ്യനിലും എഴുതീട്ടുള്ള ഓരോ പകർപ്പു റസിഡന്റിന്റെ ഒപ്പും മുദ്രയോടും കൂടി മഹാരാജാവിനും അതിന്മണ്ണം മഹാരാജാവിന്റെയും ദിവാൻ വേലുത്തമ്പിയുടെയും ഒപ്പോടും മുദ്രയോടുകൂടി ഓരോ പകർപ്പു റസിഡന്റി