vi -ാംവകുപ്പിലെ നിബന്ധനകളെ നടത്തിക്കേണ്ടതു ആവശ്യമെന്നുകണ്ടു ഗവൎണർജനറൽ അവർകൾ മഹാരാജാവിനെ അറിയിക്കുന്ന സമയം ആവക ചട്ടങ്ങളെ ക്രമമായി നടത്തുന്നതിനൊ, അല്ലെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളെ അവരുടെ പ്രത്യേക ഭരണത്തിൻകീഴ് ഏൾപ്പിക്കുന്നതിനൊ തന്റെ ഉദ്യോഗസ്ഥന്മാരോടു ചട്ടംകെട്ടി അതുപോലെ നടത്തിക്കണമെന്നും ആവിധമായ അപേക്ഷ കിട്ടി - ദിവസത്തിനകം അപ്രകാരം നടത്തിക്കാത്ത പക്ഷം ആ ചട്ടങ്ങളെ സ്വയം ഊൎജ്ജിതപ്പെടുത്തുന്നതിനും ദേശങ്ങളെ സ്വഭരണത്തിൽ സ്വീകരിക്കുന്നതിനും ആ ദേശങ്ങൾ അവരുടെ അധികാരത്തിൻ കീഴിലിരിക്കുന്ന കാലത്തോളം അതിലെ കരപ്പിരിവു മുതലായതിനും ആ ദേശങ്ങളുടെയും അവയിൽ പാൎക്കുന്ന ജനങ്ങളുടെയും രക്ഷക്കും പരിഷ്കാരവർദ്ധനയ്ക്കും വേണ്ട എൎപ്പാടുകൾ ചെയ്യുന്നതിനും ഗവൎണ്ണർ ജനറൽ അവർകൾക്കു സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെങ്കിലും അങ്ങനെ എടുക്കപ്പെടുന്ന ഭാഗങ്ങളിലെ മുതലെടുപ്പിന്റെ ശരിയായ ഒരു കണക്കു മഹാരാജാവിനു കൊടുക്കപ്പെടണമെന്നും എപ്പോഴെങ്കിലും രാജ്യത്തിന്റെ ആകെയുള്ള മുതലെടുപ്പും ആകെയുള്ള മുതലെടുപ്പിന്റെ അഞ്ചിൽ ഒരുഭാഗവും കൂടി - ലക്ഷം രൂപായിൽ കുറയുന്നതായാൽ ആ രണ്ടുലക്ഷംരൂപായും ആകെയുള്ള മുതലെടുപ്പിന്റെ അഞ്ചിൽ ഒരു ഭാഗവും മഹാരാജാവിന്റെ ഉപയോഗത്തിനായി എല്ലാസമയത്തിലും ഒരുകഴിവുണ്ടെങ്കിൽ കമ്പനിക്കാർ കൊടുത്തുകൊള്ളണമെന്നും.
vii കമ്പനിക്കാരോടു സഖ്യം ഉള്ളതൊ ഇല്ലാത്തതൊ ആയ ഇതര രാജ്യകാൎയ്യങ്ങളിൽ മഹാരാജാവു പ്രവേശിക്കരുതെന്നും ൟനിബന്ധന അനുസരിച്ചു ശരിയായി നടക്കുന്നതിനായിട്ടു കമ്പനിക്കാരുടെ അറിവും അനുവാദവും