Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ച് മഹാരാജാവിന്റെയും ദിവാന്റെയും അധികാരത്തെ സ്ഥാപനം ചെയ്തുകൊടുക്കണമെന്നും സബ്സെഡരിഫൊർസ് എന്നസംജ്ഞയോടുകൂടി അവിടെ താമസിച്ചിരിക്കുന്ന സൈന്യത്തെ സ്ഥിരമായി പാൎപ്പിക്കേണ്ടതിനു വേണ്ട ഏൎപ്പാടുകൾ ചെയ്യണമെന്നും വിവരങ്ങൾ തിരുമനസ്സറിയിക്കുന്നതിനു റസിഡന്റിനു നേരിട്ടു എഴുതി അയച്ചിട്ടുണ്ടെന്നും മറ്റും പ്രസ്താപിച്ചിരുന്നു.

തനിക്കുകിട്ടിയ ആ എഴുത്തിന്റെ ഒരു പകർപ്പ് ലാർഡ് വില്യം ബെൻറിങ്ഗ് എന്ന ഗവൎണ്ണർ റസിഡന്റിനു അയക്കയും അയാൾ ദിവാനുമായി ആലോചിച്ചു അതിനെ മഹാരാജാവിനു കൊടുത്തയക്കയും ചെയ്തു.

ആഭ്യന്തരമായി ഭവിക്കുന്ന കലഹങ്ങളിലും മറ്റും കമ്പനിക്കാർ സഹായിക്കാൻ തക്കവണ്ണം ചില പ്രത്യേക നിബന്ധനകൾ മാത്രം പുൎവമായ ഉടമ്പടിയിൽ ചേൎക്കണമെന്നല്ലാതെ സൈന്യത്തെ കൂടുതൽ ചെയ്യണമെന്നുള്ള അഭിപ്രായം ദളവായ്ക്കു അശേഷം ഇല്ലായിരുന്നു.

എന്നാൽ മഹാരാജാവിനു ആദ്യമായ ഉടമ്പടിയിൽ യാതൊരു ഭേദഗതികളും ചെയ്യുന്നതിനു തീരെ ഇഷ്ടമില്ലാതിരിക്കയാൽ നവീന ഉടമ്പടിയെപ്പറ്റി ഉള്ള ആലോചന താമസത്തിലായി.

വളരെ ആലോചനകളും തൎക്കങ്ങളും കഴിഞ്ഞ ശേഷം റസിഡന്റും ദിവാനും യോചിച്ചു നവീന ഉടമ്പടിക്കു ഒരു പകർപ്പുണ്ടാക്കി കൊട്ടാരത്തിൽ അയച്ചു.

ദുർബുദ്ധികളായ ചില സേവകന്മാരുടെയും മറ്റും പ്രേരണയാൽ അവിടുന്നു അതിനെ ആദ്യം സമ്മതിച്ചില്ലാ എങ്കിലും