Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യും ഗവൎമ്മേന്റുവക ഋണത്തിനേയും കൊടുത്തുതീൎത്തു. കൊല്ലത്തു കടകൾ കെട്ടിച്ചു പരദേശത്തുനിന്നും കച്ചവടകാരെ വരുത്തി പ്രാപിച്ചു അവിടെ കച്ചേരികളും കൊട്ടാരവും ക്ഷേത്രങ്ങളും പണികഴിപ്പിച്ചു ആ സ്ഥലത്തേയും ആലപ്പുഴപോലെ പ്രബലപ്പെടുത്തി. ആലപ്പുഴെ കച്ചവടവൎദ്ധനക്കായി അവിടുന്നും പലസ്ഥലങ്ങളിലേക്കും റോഡുകൾ വെട്ടിച്ചു. ചങ്ങനാശ്ശേരി, മാഞ്ഞാലി, തളിയോല പറമ്പു , മുതലായ സ്ഥലങ്ങളിൽ ചന്തകൾ ഏൎപ്പെടുത്തി. കാടായിക്കിടന്ന പാതിരാമണൽ എന്ന ദ്വീപിനെ വെട്ടിത്തിരുത്തി ഏതാനും സ്ഥലം പുരയിടമാക്കി അവിടെ ഒരു ബംഗ്ലാവുംകെട്ടിച്ചു. ആലപ്പുഴയിൽ ദിവാൻ കേശവദാസ് കെട്ടിച്ചിരുന്ന കൊട്ടാരത്തിൽ ഏതാനം ഭാഗം പൊളിപ്പിച്ചു ആവക സാമാനങ്ങളെക്കൊണ്ടു തിരുവനന്തപുരത്തു തെക്കേത്തെരുവിൽ കൂടിക്കാഴ്ചബംഗ്ളാവും പണികഴിപ്പിച്ചു കൊല്ലത്തുനിന്നും ചെങ്കോട്ടക്കു ഒരു റോഡുവെട്ടിച്ചു. അതു നടപ്പുവരുന്നതിനു മാമ്പഴത്തുറ എന്ന സ്ഥലത്തു ഒരു ഊട്ടു എൎപ്പെടുത്തി. ഏവം വിധങ്ങളായ അനേകം പരിഷ്കാരങ്ങൾ ചെയ്തുവരുന്നമദ്ധ്യെ ബ്രിട്ടീഷ് ഗവൎണ്മെന്റിലേക്കു കൊടുക്കാനുള്ള കപ്പത്തിലുണ്ടായിരുന്ന കടിശ്ശി തീൎക്കുന്നതിനായി രാജ്യത്തിലുള്ള ചില അനാവശ്യ ചിലവുകളെ കുറക്കുന്നതിനു വിചാരിച്ചു. പണത്തിനു വളരെ ബുദ്ധിമുട്ടായിരുന്ന ആ സമയത്തിൽ നായർ പട്ടാളത്തിലെ ചിലവു അനാവശ്യമെന്നു ദളവായ്ക്കു തോന്നുകയാൽ ആദ്യമായി അതിനെക്കുറക്കാൻ ആലോചിച്ചു. മിസ്റ്റർ മക്കാളിയും അതിനു അനുകൂലമായിരുന്നു, ഏതന്നിമിത്തം സൈന്യക്കാർ ലഹ ളക്ക് ഒരുങ്ങി തിരുവനന്തപുരത്തു സംഘമായി എത്തി. വേലുത്തമ്പിയുടെ മറ്റു വിരോധികളും അവൎക്ക് സഹായികളായി ഭവിച്ചു. ൟ അവസരത്തിൽ ആലപ്പുഴ താമസി ച്ചിരുന്ന ദളവാ ൟ വർത്തമാനം അറിഞ്ഞു കൊച്ചിയിൽ