Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജാവ് മിസ്റ്റർ മെക്കാളെ വളരെ അനീതികൾ പ്രവൎത്തിക്കുന്നു എന്നും അതിനാൽ അയാളെ മാറ്റി പകരം ഒരാളെ നിയമിച്ചു തരണമെന്നും ഇൻഡ്യാ ഗവൎമ്മേന്റിലേക്കു എഴുതി അയച്ചതനുസരിച്ചു അപ്പോഴത്തെ ഗവൎണ്ണൎ ജനറലായ മാർക്വീസ് വെല്ലസ്ലി റസിഡൻറിനെ കൽക്കത്തയിൽ വരുത്തി വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം അയാളെ തന്നെ തിൎയ്യെ അയച്ചതുകൂടാതെ മിസ്റ്റർ മക്കാളി വളരെ യോഗ്യനാകയാൽ മഹാരാജാവിൻറെ ഹിതം പോലെ നടക്കുമെന്നും തനിക്കും മഹാരാജാവിനും യാതൊരു രസക്ഷയവും ഇല്ലെന്നു അയാൾ തന്നോടു പറഞ്ഞിരിക്കുന്നു എന്നും സമൎത്ഥനായ വേലുത്തമ്പിയെ ദിവാൻ വേലയിൽ നിയമിച്ചതു ഗവൎമ്മേൻറിനു വളരെ തൃപ്തികരമായിരിക്കുന്നു എന്നും ഇവിടത്തേക്കു നേരിട്ടു ഒരെഴുത്തും വേലുത്തമ്പിക്കു സമ്മാനിക്കുന്നതിനായി ചില സാദ്വകളും നീരാളഉടുപ്പുകളും മറ്റും റസിഡൻറിൻറെ പാർശ്വമായിട്ടും അയച്ചു.

ഈ ദളവാ രാജ്യത്തിലുള്ള നിലംപുരയിടങ്ങളെ -ൽ ആദ്യമായി കണ്ടെഴുതിച്ചു നവീനമായി ആയക്കെട്ടുണ്ടാക്കിക്കയും കരപ്പിരിവിനുള്ള മാൎഗ്ഗങ്ങളെയും തത്സംബന്ധമായ കണക്കുകളെയും പരിഷ്ക്കരിക്കുകയും ചെയ്തു മുതലെടുപ്പിനെ വൎദ്ധിപ്പിക്കയും ചെയ്തതു കൂടാതെ കുടിയാനവന്മാൎക്കു പുതിയ പട്ടാക്കൾ കൊടുക്കയും ചെയ്തു. തനിക്കു കച്ചവടത്തിലുള്ള താത്പര്യം ഹേതുവാൽ ആ ഡിപ്പാൎട്ടുമെൻറിനെ ഒരു നല്ല സ്ഥിതിയിലാക്കി. ഗവൎമ്മേൻറുവക മുതലിനെ സൎക്കാർ ഉദ്യോഗസ്ഥൻമാർ അപഹരിക്കാതെ ആ വകപ്പണം അപ്പഴപ്പോൾ സൎക്കാർ ഖജനാവിൽ വന്നു ചേരുന്നതിനു വേണ്ട മാൎഗ്ഗങ്ങളെ വ്യവസ്ഥ ചെയ്തു.

ഈ വിധം മുതലെടുപ്പു അധികരിക്കയാൽ സൎക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടായിരുന്ന കുടിശ്ശികകളെ