തിനെപ്പറ്റിയുള്ള ഒരു ഉടമ്പടിയെ സംബന്ധിച്ചായിരുന്നു. IX കമ്പനിക്കാരും തിരുവിതാംകോട്ടെ ഗവർമ്മേന്റിന്റെ ചട്ടങ്ങളെയോ രാജ്യഭാരരീതിയേയൊ യാതൊരു പ്രകാരേണയും വിരോധിക്കുന്നതല്ലെന്നും, രാജാവിന്റേയും അവിടുത്തെ പിൻകാലത്തെ രാജാക്കന്മാരുടെയോ രാജ്യഭാരസംബന്ധമായ യാതൊരു കാർയ്യത്തിലും പ്രവേശിക്കയൊ തങ്ങൾ തന്നെ എന്തെങ്കിലും നടത്തുകയോ ചെയ്യുകയില്ലെന്നും ആയിരുന്നു.
ഈ നൂതന ഉടമ്പടിയാൽ തിരുവിതാംകോട്ടേക്കു വിശേഷമായി യാതൊരു ഗുണവും സിദ്ധിച്ചില്ലാ. ഇംഗ്ലീഷ്കാർക്ക് കൊടുക്കാനുള്ള കപ്പത്തിൽ എകദേശം രണ്ടുലക്ഷത്തിനാൽപതിനായിരം രൂപയോളം കൂടുതൽ ഉണ്ടായി. ൟ ഉടമ്പ ടി ബഹുമാനപ്പെട്ട ഡയറക്ടറന്മാരാൽ -ാം വർഷം സ്വീകരിക്കപ്പെട്ടു.
ഇതിനിടക്കു ഡച്ചുകാർ ഇംഗ്ലീഷ് കാരാൽ ജയിക്കപ്പെടുകയാൽ തിരുവിതാംകൂറുമായുള്ള അവരുടെ സംബന്ധം അവസാനിക്കയും അവരുടെ വകയായ തങ്കച്ചേരി മുതലായ സ്ഥലങ്ങൾ കമ്പനിക്കാരുടെ അധീനമാകുകയും ചെയ്തു. ഉടമ്പടിയലെ നിബന്ധന അനുസരിച്ച് ഇംഗ്ലീഷ് കാർ അല്ലാതെ ഇതര യൂറോപ്യന്മാർ ക്രമംകൊണ്ടു സർവീസിൽ നിന്നും നീക്കപ്പെട്ടു. ദിവാന്റെ യോഗ്യതകളെയും യുദ്ധസമയത്തിൽ ചെയ്തിട്ടുള്ള ഓരോ കാർയ്യങ്ങളെയുംപറ്റി മഹാരാജാവു വളരെ സന്തോഷിച്ചു കുറെ വസ്തുക്കൾ ഇനാമായി കൊടുത്തതിനു കല്പിച്ചു. തനിക്കു വേണ്ടുന്നതെല്ലാം അതിനു മുമ്പിൽ തന്നെ തന്നിട്ടുണ്ടെന്നും അത്ര വളരെ വസ്തു തനിക്കു ആവശ്യമില്ലെന്നും എത്രയും വിനയത്തോടു കേശവപിള്ള അറിയിച്ചു ൟ ദിവാൻ തന്റെ ഉദ്യോഗകാലത്തു ചിലവിനു ആവശ്യപ്പെടുന്ന പണം ഖജനാവിൽനിന്നും മേടിക്കയും ചിലവുനീക്കി ശേഷിപ്പുള്ളതിനെ തിരിയെ അവിടെ ഏ