Jump to content

താൾ:തപ്തഹൃദയം.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആയുധം സ്പർശിക്കാതെ
യാങ്ഗ്ലേയസിംഹത്തിനെ
യാഴിയിൽപ്പിന്നോട്ടേക്കു
പായിച്ചോരമോഘാസ്ത്രൻ,
ഭൂവിലിന്നെവിടെയും
സർവഥാ സർവോൽകൃഷ്ട-
നേവർക്കുമെപ്പോഴുമെ-
ന്നെല്ലാരും പുകഴ്ത്തുവോൻ.
ഹിന്ദുവും മുസൽമാനും-
ക്രിസ്ത്യനുമെല്ലാം തന്നെ-
യൊന്നായ്ത്താൻ നിനയ്ക്കുവോൻ
ചൊല്ലുവോൻ, പ്രവർത്തിപ്പോൻ
കണ്ടിട്ടില്ലൊരുത്തനെ-
യദ്ദിവ്യൻ പാപിഷ്ഠനെ-
ക്കേട്ടിട്ടില്ലൊരിക്കലും
ഭീതിയെന്നൊരു ശബ്ദം.
ഇരുന്നാലതുംകൊള്ളാ,
മിറന്നാലതും കൊള്ളാം;
പരർക്കായ് ജീവിക്കണ,
മല്ലെങ്കിൽ മരിക്കണം.
ആ മഹാൻ കൂടെക്കൂടെ-
യാഹാരം കഴിക്കാതെ-
യാതിഥ്യം വാങ്ങിപ്പോകാൻ
വിളിക്കും കൃതാന്തനെ;
കണ്ണീരിൽ സ്നാനംചെയ്തു
കാണുമ്പോൾക്കഴൽക്കൂപ്പി
പിന്നാക്കം പേടിച്ചോടും
ഭീഷണൻ പ്രാണാന്തകൻ

V



നമ്മൾതൻ നവോൽപന്ന
സ്വാതന്ത്ര്യജനകനെ
നന്മതാൻ മനുഷ്യനായ്
ജനിച്ചോരമരനെ,
ആർഷഭൂവണിഞ്ഞീടു-
മാദർശരത്നത്തിനെ,-
യാർക്കുംതൻ ജന്മത്തിന്നു-
ധന്യത്വം വളർപ്പോനെ,
ഭാരതീയനാമൊരാ,-
ളഭ്യസ്തവിദ്യൻ, ഹാ! ഹാ!

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/43&oldid=173356" എന്ന താളിൽനിന്ന് ശേഖരിച്ചത്