മുന്നോട്ട്
പോകുക മുന്നോട്ടു വേഗം;-പാരം
വൈകുന്നു, കാണ്മീലേ, നേരം?
യാതൊന്നും കാണാത്തോരായോ- നമ്മൾ
സോദരീസോദരന്മാരേ!
ആഴിയിൽത്താഴുമാറായി -വാനിൽ
താഴികപ്പൊൽക്കുടം , സൂര്യൻ .
കാലത്തുറക്കമുണർത്തി -നമ്മൾ-
ക്കാലസ്യമാറ്റിന ദേവൻ;
ചേണുറ്റപദ്ധതിയെന്തെ -ന്നാർകും
കാണിച്ചുതന്നൊരു വന്ദ്യൻ;-
എങ്ങനെ നമ്മളെത്തള്ളും -വഴി-
ക്കെങ്ങനെ തള്ളാതിരിക്കും?
ഇല്ലംവരയ്‌ക്കും നയിച്ചു -യാത്ര
ച്ചൊല്ലിപ്പിരിവാൻ കൊതിപ്പൂ;
നാമറിയാതെ നിൽപ്പൂ -പല
പാമരപ്പേക്കൂത്തും കാട്ടി.
കൂരിരുൾ വായ്‌ക്കുമാറായി -വന്നി-
പ്പാരിടം വായ്‌ക്കകത്താക്കാൻ.
ലക്ഷമണഞ്ഞു മുഹൂർത്തം -നമ്മെ
ലക്ഷ്യത്തിൽ കൊണ്ടുചെന്നാക്കാൻ.
നോക്കീലതൊന്നും നാ,മെല്ലാം വന്ന-
വാക്കിനു പാഞ്ഞങ്ങുപോയി.
ചേരിതിരിഞ്ഞടികൂടി -നമ്മൾ
ശൂരരെന്നോർത്തു ഞെളിഞ്ഞു;
മായതൻ കള്ളക്കൺകെട്ടിൽ -പെട്ടു
തീയതു നല്ലതായ് കണ്ടു;
കണ്ണുകൾ കൈകൊണ്ടടർത്തു -രണ്ടും
പിന്നിൽവച്ചാണി തറച്ചു;
ഞോണ്ടുവാൻ നോക്കും കാൽരണ്ടും -പടു-
കുണ്ടുകുഴിച്ചതിൽപ്പൂഴ്‌ത്തി.
പായുന്നു പിന്നിട്ടു നമ്മെ --ത്തുലോം
വായുവിൻ വേഗത്തിൽക്കാലം
ആര്ക്കണകെട്ടിത്തടുക്കാ- മതിൻ
ശീഗ്രതരമാം പ്രവാഹം?
ചെല്ലാതെ ചെല്ലേണ്ട ദിക്കിൽ -ശേഷ-
മുള്ളപകലും കളഞ്ഞാല്'
അല്ലിൻപിടി മുറുകുമ്പോ-ളാരെ-
ച്ചൊല്ലിവിളിച്ചു കരയാം ?
താൾ:തപ്തഹൃദയം.djvu/35
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല