Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രി.വ.മൂന്നാം നൂറ്റാണ്ടിൽ ഓറേലിയൻ ചക്രവർത്തി റോമിൽ സൂര്യാരാധന നടപ്പിലാക്കി. 'അജയ്യനായ സൂര്യന്റെ ഭൂമിയിലെ സ്ഥാനപതിയായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. ബെൽഗ്രേഡിലെ സൂര്യക്ഷേത്രത്തിലെ പുരോഹിതയുടെ മകനായാണ് ഓറേലിയൻ ജനിച്ചത്. റോമിൽ അദ്ദേഹം ഒരു സൂര്യക്ഷേത്രം നിർമ്മിക്കുകയും സൂര്യനെ ചിത്രീകരിക്കുന്ന നാണയങ്ങൾ അടിച്ചിറക്കുകയും ചെയ്തു. ഓറേലിയന്റെ പിൻഗാമികളായ ഡയോക്ലിഷ്യനും (ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ കുപ്രസിദ്ധൻ) മാക്സൻ തിയൂസും സൂര്യാരാധകർ തന്നെയായിരുന്നു.'

അധ്യായം 4
ജ്യോതിഷം ക്രിസ്തുമതത്തിലും ഇസ്ലാമിലും


4.1 ക്രിസ്തുമതത്തിൽ ജ്യോതിഷത്തിന്റെ സ്വാധീനം

യഹൂദനാട്ടിൽ പിറന്ന്, റോമിൽ യാതനകൾ അനുഭവിച്ച് വളർന്ന്, യൂറോപ്പിലാകെ പടർന്ന ക്രിസ്തുമതത്തെ ആദ്യകാലത്ത് ആകാശം സ്വാധീനിച്ചത് ദൈവത്തിന്റ ഇരിപ്പടം എന്ന നിലയ്ക്കു മാത്രമാണ് . ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും അതിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല. റോമിലെ ജൂതച്ചാളകളിൽ, പത്രോസിന്റ നേതൃത്വത്തിൽ, ദരിദ്രരുടെ ഒരു പ്രസ്ഥാനവും മോചനത്തിന്റെ മാർഗവുമായാണ് ക്രിസ്തുമതത്തിന്റെ തുടക്കം. 'പരിശുദ്ധ ത്രിത്വ' ( Holy Trinity)മല്ലാതെ മറ്റൊരു ദൈവവും അവർക്കില്ല. മോചകനായ ക്രിസ്തുവിനു വേണ്ടി അവർ എന്തും സഹിക്കും.

റോമക്കാർക്കു് ക്രിസ്ത്യാനികളോട് പുച്ഛമായിരുന്നു. ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോൽ ധരിപ്പിച്ച ശേഷം വേട്ടനായ്ക്കളെ വിട്ട് കടിച്ചുകീറിക്കുക, അതായിരുന്നു നീറോ ചക്രവർത്തിയുടെ ഒരു വലിയ വിനോദം.

ക്രിസ്തുവർഷം 64 ജൂലൈ 19ന് റോമാനഗരം കത്തിയെരിഞ്ഞു. നീറോ ദൂരെ ആൻസിയോ എന്ന തീരദേശ സുഖവാസകേന്ദ്രത്തിൽ വിശ്രമത്തിലായിരുന്നു. രാജ്ഞിയും കൊട്ടാരവിദൂഷകനും ആയിരുന്നു എല്ലാറ്റിന്റെയും സൂത്രധാരകർ എന്നു കരുതപ്പെടുന്നു. ഒരാഴ്ച കത്തിയെരിഞ്ഞ തീ അണഞ്ഞപ്പോൾ കുറ്റം ക്രിസ്ത്യാനികളുടെ മേൽ ആരോപിക്കപ്പെട്ടു. ശിക്ഷ കടുത്തതായിരുന്നു. ക്വിന്റിലിയൻ പുൽപരപ്പിൽ തീർത്ത 'സർക്കസി'ൽ ആയിരക്കണക്കിനു ക്രിസ്ത്യാനികളെ - സ്ത്രീകളെയും കുഞ്ഞു