Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഗലീലിയൻ ഉപഗ്രഹങ്ങൾ: ഇയോ, ഒയ്‌റോപ്പ, ഗാനിമിഡേ, കാലിസ്റ്റോ.
ബെറോസസിന്റെ സ്വാധീനം

ബാബിലോണിയൻ ജ്യോതിഷം ഗ്രീസിൽ പറിച്ചുനടുന്നതിൽ വലിയപങ്കുവഹിച്ച ഒരാൾ ബെറോസസ് എന്ന പണ്ഡിതനാണെന്നു പറയപ്പെടുന്നു. അയാൾ ബാബിലോൺ നഗരത്തിലെ ബെൽ -മാർദുക്ക് ദേവാലയത്തിലെ ഒരു പുരോഹിതനായിരുന്നു.

അലക്സാണ്ടർ ബാബിലോൺ കീഴടക്കിയപ്പോൾ അയാൾ ആദ്യം ഈജിപ്തിലേക്കും പിന്നീട് ഈജിയനിലെ കോസ് ദ്വീപിലേക്കും കടന്നു. കോസിൽവെച്ച് അയാൾ കാൽദിയരുടെ ചരിത്രരചന നടത്തിയെങ്കിലും ഇന്ന് ആ ഗ്രന്ഥം ലഭ്യമല്ല. എന്നാൽ ജൊസിഫസ് തുടങ്ങിയ ആദ്യകാല ചരിത്രകാരന്മാരുടെ കൃതികളിലൂടെ അതിന്റെ കുറെ അംശങ്ങൾ നഷ്ടപ്പെടാതെ കിട്ടിയിട്ടുണ്ട്.

ബെറോസസ് പിന്നീട് ഏതൻസിലെത്തി. അവിടെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും പഠിപ്പിക്കുന്ന ഒരു സ്കൂൾ സ്ഥാപിച്ചു. ഫലഭാഗം കൂടാതെ ജ്യോതിഷത്തിൽ വിചിത്രമായ പല 'സിദ്ധാന്ത'ങ്ങളും അയാളുടെ പഠനപദ്ധതിയിൽ പെടും. ചന്ദ്രൻ ഒരു ഗോളമാണെന്നും അതിന്റെ ഒരു പകുതി സ്വയം പ്രകാശമുള്ളതാണെന്നും ഒക്കെയാണ് അദ്ദേഹം പഠിപ്പിച്ചത്. എന്തായാലും ഏതൻസിൽ ബെറോസസിന്റെ സ്കൂൾ അതിവേഗം പ്രശസ്തമായി. പിന്നീട്, പേർഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയെത്തുടർന്ന് ഗ്രീസിലേക്ക് കാൽദിയരുടെ വൻകുടിയേറ്റം തന്നെയുണ്ടായി. അലക്സാണ്ടർക്ക് മുമ്പുതന്നെ കച്ചവടബന്ധങ്ങളിലൂടെ വികസിച്ചു കഴിഞ്ഞിരുന്ന ഈജിപ്ഷ്യൻ - ബാബിലോണിയൻ സ്വാധീനം ഇതോടെ ഗ്രീസിൽ വളരെയധികം വർധിച്ചു.

ശാസ്ത്രവും യുക്തിചിന്തയും ഇത്രയധികം വികാസം പ്രാപിച്ച ഒരു ദേശം ഗ്രീസുപോലെ ഭൂമിയിലന്നു വേറെ ഉണ്ടായിരുന്നില്ല. സൂര്യചന്ദ്രന്മാരെ 'അപരിഷ്കൃതരുടെ ദൈവങ്ങൾ' എന്നപഹസിച്ച അരിസ്റ്റോഫിനിസിന്റെയും, കോപ്പർനിക്കസ്സിനും ആയിരത്താണ്ടുകൾക്കു മുമ്പ് ഒരു സൗരകേന്ദ്ര സിദ്ധാന്തത്തിനു രൂപം നൽകിയ അരിസ്റ്റാർക്കസിന്റെയും നാടാണ് ഗ്രീസ്. കടലിൽ വെച്ച് യുദ്ധം നടക്കവേ ഗ്രഹണം സംഭവിച്ചപ്പോൾ പേടിച്ച് യുദ്ധം വെടിയാൻ തയ്യാറായ സൈനികരെ ഗ്രഹണത്തിന്റെ ശാസ്ത്രം പറഞ്ഞു മനസ്സിലാക്കി അതിൽനിന്നു പിന്തിരിപ്പിച്ച പെരിക്ലിസിന്റെ നാടാണത്.

എന്നിട്ടും, ഒടുവിൽ ഫലഭാഗജ്യോതിഷവും വാനദൈവങ്ങളും ഗ്രീക്കുകാരെ കീഴ്പ്പെടുത്തിക്കളഞ്ഞു. എന്നു മാത്രമല്ല, ജ്യോത്സ്യത്തെ ഇത്രയേറെ സങ്കീർണമാക്കിയതിൽ അവർ വലിയ പങ്ക് വഹിക്കുകയും ചെയ്തു.

ഗ്രീസിന്റെ ഈ ദുര്യോഗത്തിൽ പെരിക്ലിസിനും ഒരുതരത്തിൽ പങ്കുണ്ട്. ഏതൻസിൽ ജനപ്രീതി നേടാൻ പെരിക്ലിസ് ഉയർത്തിയ യുദ്ധമുറവിളിയാണ് സ്പാർട്ടയുമായി വൈരം മൂർച്ചിക്കാനും പെലോപ്പെനീഷ്യൻ യുദ്ധങ്ങൾക്ക് തുടക്കം കുറിക്കാനും ഇടയാക്കിയത്. ക്രി.മു.459ൽ തുടങ്ങിയ യുദ്ധം, മൂന്നു ഘട്ടങ്ങൾ പിന്നിട്ട്, 405-ൽ അവസാനിക്കുമ്പോഴേക്കും ഗ്രീക്കുസംസ്കാരവും ജീവിതരീതികളും താറുമാറായിക്കഴിഞ്ഞിരുന്നു. യുദ്ധത്തിൽ വിജയിച്ച സ്പാർട്ടയ്ക്കും ഏറെക്കാലം പിടിച്ചു നിൽക്കാനായില്ല. പിന്നീട്, അലക്സാണ്ടറുടെ നേത്യത്വത്തിൽ മാസിഡോ