താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്ന ഏകദൈവത്തെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും പ്രവാചകനായ ജൊസിയ നടത്തിയ ശ്രമങ്ങൾ ഇസ്രായേൽ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരേടാണ്.

ആണ് സൂര്യനിൽ നിന്ന് 46o വരെ മാറി കാണപ്പെടാം (ഗ്രഹനിലയിൽ രവി നിൽക്കുന്ന രാശിയിൽ നിന്ന് 2 രാശികൾ വരെ അകലെ സ്ഥിതി ചെയ്യാം). സൂര്യോദയത്തിന് മുമ്പോ അസ്തമയത്തിന് ശേഷമോ 3 മണിക്കൂർ വരെ ശുക്രനെ അപ്പോൾ കാണാം.

ബുധൻ സൂര്യനെ 88 ദിവസം കൊണ്ട് ഒന്നു ചുറ്റും. ഒരു നാൾ സന്ധ്യക്ക് സൂര്യനിൽ നിന്ന് ഏറ്റവും വലിയ കോണളവിൽ കാണപ്പെടുന്ന ബുധൻ പിന്നീട് സൂര്യനോട് അടുക്കുന്നതായാണ് നാം കാണുക. 13o അടുക്കുമ്പോഴേക്കും മൗഢ്യത്തിലാകും (അതായത് സൂര്യന്റെ പരഭാഗശോഭകൊണ്ട് കാണാതാകും). ഒന്നര മാസത്തിനു ശേഷം മറുവശത്ത് (പ്രഭാതത്തിൽ) പ്രത്യക്ഷപ്പെടും. പിന്നീട് കോണളവ് കൂടിക്കൂടിവരും. പരമാവധി എത്തി എത്തിയ ശേഷം തിരിച്ചു യാത്രയാകും. അതായത്, ബുധൻ സൂര്യനിരുവശത്തുമായി ദോലനം ചെയ്യുന്നതുപോലെ തോന്നും. ഇതു തന്നെയാണ് ശുക്രന്റെയും സ്ഥിതി.

ഉദാഹരണത്തിന് കൊല്ലവർഷം 1177 തുലാം 29ന് (2001 നവംബർ 4ന്) മൗഢ്യത്തിൽ പ്രവേശിച്ച ബുധൻ ധനു 12ന് പ്രഭാതത്തിൽ വീണ്ടും ദൃശ്യമായി തുടങ്ങുന്നു. ധനു 28ന് സൂര്യനിൽ നിന്ന് പരമാവധി ദൂരെ എത്തുന്നു. വീണ്ടും തിരിച്ച് (വക്രഗതിയിൽ) സഞ്ചരിച്ച് മകരം 9ന് വക്രമൗഢ്യത്തിൽ പ്രവേശിക്കുന്നു. മകരം 19ന് വക്രമൗഢ്യാവസാനം. ഇതേ രീതിയിൽ ആ വർഷം ബുധന് 6 മൗഢ്യങ്ങളുണ്ട് (ഏറെക്കാലവും ബുധൻ മൗഢ്യത്തിലായിരിക്കും) ശുക്രന് ആ വർഷം ഒരു മൗഢ്യമേയുള്ളൂ. ധനു 2ന് തുടങ്ങി കുംഭം 2 വരെ

ഈജിപ്തുകാർക്ക് സൂര്യദേവനായ 'റാ' (Ra) തന്നെയായിരുന്നു എന്നും മുഖ്യദേവൻ. നാലായിരത്തോളം വർഷം മുമ്പ് ഹമുറബി ആദ്യത്തെ നിയമസംഹിതയുണ്ടാക്കി പ്രാബല്യത്തിൽ വരുത്തിയപ്പോൾ അത് 'റാ' നേരിട്ടു നൽകിയതാണെന്നായിരുന്നു അദ്ദേഹം ജനതയെ ധരിപ്പിച്ചത്. എങ്കിലും 'ഖൊൻസു' എന്ന ചന്ദ്രദേവനും (തോത്ത് എന്നും വിളിക്കും) ഈജിപ്തുകാർ വലിയ പ്രാധാന്യം നൽകി. 'ഹോറസ്' എന്ന വാനദേവന്റെ രണ്ടു കണ്ണുകളായാണ് അവർ സൂര്യചന്ദ്രന്മാരെ കരുതിയത്. ധാന്യങ്ങളുടെ ദേവനായ ഒസിറിസിന്റെ പെരുന്നാളിന് തലേന്ന് പുർണ