ജന്മനക്ഷത്ര രൂപങ്ങൾ മാധവീയം പറയുന്നതിപ്രകാരമാണ്.
(ഹയമുഖം അഥവാ അശ്വതി മുതൽ)
ക്രമശോ ഹയമുഖ, യോനി
ക്ഷുര ശകട, മൃഗോത്തമാംഗ, മണി, ഗൃഹവൽ (പുണർതം)
ശരചക്രവച്ച, ശയനവ (ആയില്യം)
ദഥ പര്യങ്കാനുരൂപ മൃക്ഷയുഗം (പൂരം, ഉത്രം)
കര, മുക്താഫല, വിദ്രുമ (ചോതി)
തോരണ, മുക്താവലിശ്ച, കുണ്ഡലവൽ (കേട്ട)
മൃഗപതി വിക്രമശയ്യാ (പൂരാടം)
ഗജപതി ശൃംഗാടക, ത്രിവിക്രമവൽ (ഓണം)
കുശ്മാണ്ഡവച്ച, വൃത്തം (ചതയം)
യമലദ്വയവൽ തതോന്യ മൃക്ഷയുഗം (പുരു-ഉത്ര)
പര്യങ്കവ, ന്മുരജവ – (രേവതി)
ദിതി ഭാന്യശ്വാദികാനി ദൃശ്യന്തേ
ചാന്ദ്രഗണങ്ങൾക്ക് മാധവീയവും നക്ഷത്രപ്പാനയും നൽകുന്ന രൂപവർണനയും നക്ഷത്ര സംഖ്യയും (ബ്രാക്കറ്റിൽ) പട്ടികയായി ചുവടെ കൊടുക്കുന്നു. ഒപ്പം മറ്റു ചില ഗ്രന്ഥങ്ങളിലെ രൂപവർണനയും. ഓരോ ഗണത്തിലെയും പ്രമുഖ നക്ഷത്രത്തിന് (യോഗതാരയ്ക്ക്) ആധുനിക ജ്യോതിശ്ശാസ്ത്രത്തിൽ ഉള്ള പേരും അതിന്റെ അറബി/ബാബിലോണിയൻ/ലാറ്റിൻ പേരും കൊടുത്തിട്ടുണ്ട്.
ഉത്രാടത്തിനും തിരുവോണത്തിനും ഇടയിൽ അഭിജിത് എന്നൊരു നക്ഷത്രത്തെക്കൂടി അഥർവവേദത്തിലും സൂര്യസിദ്ധാന്തത്തിലും ചാന്ദ്രപഥ നക്ഷത്രമായി പറയുന്നുണ്ട്. വേദാംഗ ജ്യോതിഷത്തിൽ 27 എണ്ണമേ പറയുന്നുള്ളൂ.
ജന്മനക്ഷത്രങ്ങൾ എല്ലാം ചന്ദ്രന്റെ നേർപഥത്തിൽ വരുന്നില്ല. 8 നക്ഷത്രങ്ങളെ മാത്രമേ ചന്ദ്രൻ ഗ്രഹണം ചെയ്യുന്നുള്ളൂ. അശ്വതി, രോഹിണിയിലെ ബ്രഹ്മർഷി (Aldeberan), പുണർതത്തിലെ പോളക്സ്, മകം, ചിത്ര, കേട്ട, തിരുവോണം, പൂരുരുട്ടാതിയിൽ മർക്കാബ്ബ് എന്നിവയാണവ. നക്ഷത്രപ്പാനയിലും മറ്റും പറയുന്ന വിശാഖം ചാന്ദ്രപഥത്തിൽ നിന്ന് വളരെ മാറി സ്ഥിതി ചെയ്യുന്നതുകൊണ്ട് ചിലർ തുലാം രാശിയിലെ മുഖ്യ താരമായ a Libre വിശാഖമായെടുക്കാറുണ്ട്.