താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യത് 27 നാളുകൾ ചേർന്ന ചന്ദ്രന്റെ പഥവും 12 രാശികൾ ചേർന്ന ക്രാന്തിവൃത്തവും ആകാശ മധ്യത്തിലൂടെ പടിഞ്ഞാറുനിന്നു കിഴക്കോട്ട് സ്വാഭാവികമായും, 27 നാളുകളും 12 രാശികളിൽ പെടും. അപ്പോൾ ഒരു രാശിയിൽ 2 ¼ നാൾ വീതം വരും. ഇതിനെയാണ് രാശിക്കൂറ് എന്ന് പറയുന്നത്. മേടം രാശിയിൽ അശ്വതിയും ഭരണിയും കാർത്തിക നാളിന്റെ ¼ ഭാഗവും ഉൾപ്പെടും. അതു കൊണ്ട് 'അശ്വതി, ഭരണി, കാർത്തികക്കാൽ മേടക്കൂറ്' എന്നു നാം പറയും. ബാക്കി 'കാർത്തിക മുക്കാലും, രോഹിണിയും മകീര്യപ്പാതിയും ഇടവക്കൂറാ'ണ് ഇപ്രകാരം മറ്റു കൂറുകളും.

സൂര്യൻ ഒരു രാശിയിൽ ഒരു മാസക്കാലമാണല്ലോ കാണുക. ഒരു രാശിയാകട്ടെ 2 ¼ നാൾ ചേർന്നതും അപ്പോൾ സൂര്യൻ ഒരു നാളിൽ 13-14 ദിവസം ഉണ്ടാകും. ഈ കാലയളവാണ് നാം മുമ്പു വിവരിച്ച ഞാറ്റുവേല. രാശി തിരിച്ചറിയും മുമ്പുതന്നെ മനുഷ്യൻ ഞാറ്റുവേല തിരിച്ചറിഞ്ഞിരുന്നുവെന്നു മാത്രം.. 2 ¼ ഞാറ്റുവേലയാണ് ഒരു മാസം, 27 ഞാറ്റുവേല ഒരു കൊല്ലവും.

രാഹുകേതുക്കളും ഗ്രഹണവും


രാഹുകേതുക്കളും ഗ്രഹണവുമായുള്ള ബന്ധം പ്രാചീനകാലത്തേ തിരിച്ചറിഞ്ഞിരുന്നു. ഭൂമി, ചന്ദ്രൻ, സൂര്യൻ ഇവ ഒരേ നേർരേഖയിൽ വരുമ്പോഴാണല്ലോ ഗ്രഹണം നടക്കുക. സൂര്യപഥവും ചാന്ദ്രപഥവും തമ്മിൽ 5 ഡിഗ്രിയിലധികം ചരിവുള്ളതുകൊണ്ട് സൂര്യനും ചന്ദ്രനും ഭൂമിയുമായി ഒരേ നേർരേഖയിൽ വരിക സർവ്വസാധാരണമല്ല. അവ രാഹുകേതുക്കളിൽ എത്തുമ്പോൾ മാത്രമാണ് ഇതു സംഭവിക്കുന്നത്. സൂര്യൻ രാഹുവിലും ചന്ദ്രൻ കേതുവിലും ആണെന്നിരിക്കട്ടെ, ഭൂമി നടുക്കും. അപ്പോൾ ഭൂമിയുടെ തടസ്സം കാരണം സൂര്യപ്രകാശം ചന്ദ്രനിലെത്താതെ വരും. അഥവാ, ഭൂമിയുടെ നിഴലിൽ പെടും. ഇതാണ് ചന്ദ്രഗ്രഹണം. പൗർണ്ണമിയിലാണിതു സംഭവിക്കുക. സൂര്യൻ കേതുവിലും ചന്ദ്രൻ രാഹുവിലും എത്തുമ്പോഴും ചന്ദ്രഗ്രഹണം തന്നെ സംഭവിക്കുമെന്നു കാണാൻ പ്രയാസമില്ലല്ലോ.

സൂര്യനും ചന്ദ്രനും ഒരേ സമയം രാഹുവിൽ എത്തുന്നു എന്നിരിക്കട്ടെ. സൂര്യന്റെ മുമ്പിൽ ചന്ദ്രൻ പെടും. അതിന്റെ നിഴൽ ഭൂമിയിൽ വീഴും. പൂർണ നിഴലിൽ പെടുന്ന പ്രദേശത്തുള്ളവർക്ക് അപ്പോൾ സൂര്യനെ കാണാൻ

സൂര്യപഥവും ചാന്ദ്രപഥവും രണ്ടുതലങ്ങളിലായതുകൊണ്ട് സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേർ രേഖയിൽ വരിക സർവ്വ സാധാരണമല്ല. എന്നാൽ സൂര്യൻ രാഹൂവിലും ചന്ദ്രൻ കേതുവിലും വരുമ്പോൾ (അല്ലെങ്കിൽ നേരെ മറിച്ച്) മൂന്നും ഒരേ നേർരേഖയിൽ വരും. അപ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കും.