താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
P1ൽ നിൽക്കുന്ന ആൾ സൂര്യനെ തലയ്ക്കു മുകളിൽ കാണുന്നു. ഭൂമി സൂര്യനെ ചുറ്റുന്നില്ലെങ്കിൽ, ഭൂമി ഒരു കറക്കം പൂർത്തിയാക്കുമ്പോൾ സൂര്യൻ വീണ്ടും അയാളുടെ തലയ്ക്കു മുകളിലെത്തും.
ഭൂമി ഒരു ദിവസംകൊണ്ട് സൂര്യനു ചുറ്റും 1 ഡിഗ്രി പോകും. തന്മൂലം ഭൂമി സ്വയം ഒരു കറക്കം (360 ഡിഗ്രി) പൂർത്തിയാക്കുമ്പോൾ സൂര്യൻ തലയ്ക്കു മുകളിൽ എത്തില്ല.
ഭൂമി 361 ഡിഗ്രി കറങ്ങിയാലേ സൂര്യൻ തലയ്ക്കു മുകളിൽ എത്തൂ.

1.8 രാശിചക്രവും സൗരകലണ്ടറിന്റെ ആവിർഭാവവും

ചന്ദ്രൻ 27.32 ദിവസംകൊണ്ട് ഭൂമിയെ ചുറ്റുമെന്നും ചാന്ദ്രപഥത്തെ 27 തുല്യ ഭാഗങ്ങളാക്കിയതാണ് 27 നാളുകൾ അഥവാ ചാന്ദ്രസൗധങ്ങൾ എന്നും നാം കണ്ടു. ഏതാണ്ടിതേവഴി സൂര്യനും ഭൂമിക്കു ചുറ്റും പോകുന്നതായി പ്രാചീന കാലത്തെ ജ്യോതിഷികൾക്കു തോന്നി. അതായത്, സൂര്യൻ നക്ഷത്ര മണ്ഡലത്തിലൂടെ ഭൂമിക്കു ചുറ്റും പടിഞ്ഞാറുനിന്ന് കിഴക്കോട്ട് മന്ദഗതിയിൽ സഞ്ചരിക്കുന്നുണ്ട്. ഒന്നു ചുറ്റാൻ ഒരു കൊല്ലം വേണം.

യഥാർഥത്തിൽ ഭൂമി സൂര്യനെയാണ് ചുറ്റുന്നത്. ഈ ചലനത്തെ ജ്യോതിഷികൾ സൂര്യനു മേൽ ആരോപിക്കുകയാണ് ചെയ്തത്. അതിനുള്ള കാരണം വ്യക്തമാക്കാം. അതിനുമുമ്പ് ഒരു കാര്യം സൂചിപ്പിക്കട്ടെ. സൂര്യചന്ദ്രൻമാർക്ക് രണ്ടും തരം ചലനമുള്ളതായി നാം കാണുന്നുണ്ട്. ഒന്നു ദിനചലനം. ഭൂമിയുടെ സ്വയം ഭ്രമണം കാരണം സൂര്യചന്ദ്രൻമാർ എല്ലാ ദിവസവും കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും പിറ്റേന്ന് വീണ്ടും കിഴക്കുദിക്കുകയും ചെയ്യും. ഇതു കൂടാതെ ഇവ രണ്ടും എതിർദിശയിലും (പടിഞ്ഞാറു നിന്ന് കിഴക്കോട്ട്) മന്ദഗതിയിൽ സഞ്ചരിക്കുന്നുണ്ട്. ചന്ദ്രൻ 27 ⅓ ദിവസംകൊണ്ട് യഥാർഥത്തിൽ ഭൂമിയെ ചുറ്റുമ്പോൾ സൂര്യൻ ഒരു കൊല്ലംകൊണ്ട് ഒന്നു ചുറ്റുന്നതായി അനുഭവപ്പെടുകമാത്രം ചെയ്യുന്നു. ഈ രണ്ടു തരം ചലനങ്ങളെയും വേർതിരിച്ചു വേണം കാണാൻ.

ഇനി നമുക്ക് സൂര്യന്റെ വാർഷിക ചലനത്തിനു കാരണം അന്വേഷിക്കാം. ആദ്യം, സൗരദിനവും (Solar day) നാക്ഷത്രദിനവും (Sidereal day) തമ്മിലുള്ള വ്യത്യാസം എന്താണെന്നു നോക്കാം.

ചിത്രം A നോക്കുക. ഭൂമിയിൽ P1 എന്ന സ്ഥാനത്തു നിന്നു നോക്കുന്ന ഒരാൾ സൂര്യനെ തലയ്ക്കു മുകളിൽ കാണുന്നു. അയാൾക്ക് സമയം നട്ടുച്ച. ഭൂമി സ്വയം കറങ്ങുക മാത്രമെ ചെയ്യുന്നുള്ളൂ എന്നു കരുതുക (അതായത് സൂര്യനെ ചുറ്റുന്നില്ല) എങ്കിൽ P2-ൽ എത്തുമ്പോൾ അയാൾ സൂര്യനെ പടിഞ്ഞാറു ചക്രവാളത്തിൽ കാണും. സമയം സന്ധ്യ. P3-യിൽ എത്തുമ്പോൾ അർധരാത്രി. P4-ൽ എത്തുമ്പോൾ സൂര്യനെ കിഴക്കു ചക്രവാളത്തിൽ കണ്ടുതുടങ്ങുന്നു: പ്രഭാതം. P1-ൽ തിരിച്ചെത്തുമ്പോൾ ദിവസം പൂർത്തിയായി. ഇങ്ങനെ ഭൂമിക്ക് ഒന്നു കറങ്ങാൻ വേണ്ട സമയം 23 മണിക്കൂറും 56മിനുട്ടും 4.09 സെക്കന്റും ആണ്.

എന്നാൽ, യഥാർഥത്തിൽ സംഭവിക്കുന്നത് ഇതല്ല. ഭൂമി സ്വയം ഒന്നു കറങ്ങുന്ന സമയംകൊണ്ട് സൂര്യനെ ചുറ്റി 1 ഡിഗ്രി പോയിട്ടുമുണ്ടാകും (ശരിക്കും ഒരു ഡിഗ്രിയിലും അല്പം കുറവ് 365¼ ദിവസംകൊണ്ട് 360 ഡിഗ്രി കറങ്ങിയാൽ മതിയല്ലോ) P1-ൽ തിരി