താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പറഞ്ഞ കാലത്തു നടന്നില്ല.

വിഷുഫലം മാത്രമല്ല, മിക്ക പൊതു പ്രവചനങ്ങളും പ്രയോജന രഹിതമാണെന്ന് ജ്യോതിഷ വിശ്വാസികൾക്കു പോലും ബോധ്യമാകും. ഭൂകമ്പമോ അഗ്നിപർവ്വതമോ വെള്ളപ്പൊക്കമോ വരൾച്ചയോ തീവണ്ടിയപകടമോ കൃത്യമായി എപ്പോൾ, എവിടെ സംഭവിക്കുമെന്നറിഞ്ഞാലല്ലെ നമുക്ക് എന്തെങ്കിലും പ്രതിവിധി നേരത്തെ തേടാനാകൂ. എന്നാൽ ഒരു ജ്യോത്സനും ഇന്നേവരെ അത്തരം ഒരു പ്രവചനം നടത്തിക്കണ്ടിട്ടില്ല. അങ്ങനെ ചെയ്താൽ പിടിക്കപ്പെടും എന്നവർക്കറിയാം.

വ്യക്തികളെ സംബന്ധിച്ച പ്രവചനങ്ങൾ പ്രയോജന രഹിതങ്ങൾ മാത്രമല്ല ഉപദ്രവകരങ്ങൾ കൂടിയാണ്. വ്യക്തികളുടെ മിക്ക പ്രശ്നങ്ങളും നല്ല സാമൂഹ്യ ബന്ധത്തിലൂടേയും കൂട്ടായ്മയിലൂടെയുമാണ് പരിഹരിക്കാൻ കഴിയുക. അവയെ കർമഫലങ്ങളും ഗ്രഹദോഷങ്ങളുമായി ചിത്രീകരിച്ച് പരിഹാരത്തിന് പൂജകളും വഴിപാടുകളും നിർദ്ദേശിച്ച്, വ്യക്തിയെ തന്നിലേക്കു തന്നെ ഒതുക്കുകയാണ് ജ്യോതിഷം ചെയ്യുന്നത്. മൊത്തത്തിൽ സാമൂഹ്യ വിരുദ്ധമാണ് ഫലഭാഗ ജ്യോതിഷത്തിന്റെ നിലപാട്.

യഥാർത്ഥത്തിൽ എല്ലാ ജ്യോത്സ്യപ്രവചനങ്ങളും ഇതുപോലെയല്ലെ? പേരുകേട്ട ജ്യോതിഷ പണ്ഡിതൻ ബി. വി. രാമൻ പത്രാധിപരായിരുന്ന (അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല) 'അസ്ട്രോളജിക്കൽ മാഗസിൻ' മാത്രം എടുത്തു പരിശോധിച്ചാൽ മതി, നിരവധി പാളിപ്പോയ പ്രവചനങ്ങൾ കാണാം. 1971ൽ, കോൺഗ്രസിലെ പിളർപ്പിനു ശേഷം ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ, വെങ്ക ജഗന്നാഥശാസ്ത്രി പ്രഖ്യാപിച്ചു. (1971 ജനുവരി ലക്കം) 'ജനങ്ങളെ സേവിക്കാൻ ഇന്ദിരാഗാന്ധിയെ ശനി അനുവദിക്കില്ല (ഇന്ദിരാഗാന്ധിയുടെ ഗ്രഹനിലയനുസരിച്ച് അപ്പോൾ അവർക്ക് ശനിദശയായിരുന്നു) 71 മാർച്ചിൽ രാമൻ തന്നെ എഴുതി "അടുത്ത തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും തനിച്ചു ഭൂരിപക്ഷം കിട്ടില്ല.... കൂട്ടുകക്ഷി ഭരണമാണ് ഗ്രഹസൂചന. ചതുർകക്ഷികൾക്കാണ് (നിജലിംഗപ്പയുടെ നേതൃത്വത്തിൽ) സാധ്യത" പക്ഷേ, ഇന്ദിരാഗാന്ധി അന്നു തകർപ്പൻ വിജയം നേടി. വീണ്ടും, ജനതാപാർട്ടി ഭരിക്കുമ്പോൾ 1979-ലെ ജൂലൈ ലക്കത്തിൽ ബി വി രാമൻ എഴുതി. "ജനതാപാർട്ടിയോ അവരുടെ ഗവണ്മെന്റോ തകരുമെന്ന ഒരു സൂചനയുമില്ല. ലഗ്നത്തിലെ വ്യാഴം രക്ഷയ്ക്കെത്തും" പക്ഷെ, വ്യാഴം ജനതാപാർട്ടിയെയല്ല, ഇന്ദിരാഗാന്ധിയെയാണ് സഹായിച്ചത്. "ശുക്രാപഹാരത്തിൽ ഇന്ദിരാഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാവുകയില്ല. കേസിൽ ജയിക്കാനുമാവില്ല (അലഹബാദ് ഹൈക്കോടതിയിലെ കേസ്) അവരുടെ ആരോഗ്യവും തകരും" ഇവിടെയും രാമൻ തോറ്റു, ഇന്ദിരാഗാന്ധി വൻ ഭൂരിപക്ഷം നേടി. ഇത്രയൊക്കെ പ്രവചിച്ച ജ്യോത്സന്മാർക്കൊന്നും തന്നെ ഇന്ദിരാഗാന്ധിയുടേയോ രാജീവ്ഗാന്ധിയുടേയോ വധം മുൻകൂട്ടി പ്രവചിക്കാനായില്ല എന്നും ഓർക്കണം. രണ്ടുപേരുടെയും ഗ്രഹനില അറിയാഞ്ഞിട്ടല്ല. മൂന്നാം ലോകമഹായുദ്ധം, ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തുടങ്ങിയ നിരവധി പ്രവചനങ്ങൾ പല പ്രശസ്ത ജ്യോതിഷികളുടേതുമായുണ്ട്. ഒക്കെ പാഴായിപ്പോവുകയാണുണ്ടായത്.

യഥാർഥത്തിൽ ജ്യോത്സ്യപ്രവചനങ്ങളെ ആരെങ്കിലും ഗൗരവമായെടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എയർഇന്ത്യ പോലുള്ള വിമാന കമ്പനികളെങ്കിലും ജ്യോത്സ്യന്മാരെ അവരുടെ കമ്പനികളിൽ നിയോഗിക്കേണ്ടതല്ലേ? വിമാനത്തിൽ കയറും മുമ്പ് ഒന്നോരണ്ടോ യാത്രക്കാരുടെ ജാതകം പരിശോധിച്ച്, അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ അപകടമരണസാധ്യത കാണുന്നുവെങ്കിൽ ആ ഫ്‌ളൈറ്റ് തന്നെ റദ്ദാക്കിയാൽ എത്ര മനുഷ്യജീവൻ രക്ഷിക്കാം! എത്ര ഇൻഷൂറൻസ് ലാഭിക്കാം! അതാരും