രൂപങ്ങൾ വെറും സാങ്കൽപികങ്ങളാണ് വാലിലും തലയിലും കാണുന്ന നക്ഷത്രങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല പലതും പല അകലങ്ങളിൽ - അനേകം പ്രകാശവർഷങ്ങൾ വേർപെട്ട് - ആണ് കിടക്കുന്നത്. മനുഷ്യദൃഷ്ടിയുടെ പരിമിതി മൂലം ഒരാകാശത്തട്ടിൽ ചിത്രം വരച്ചതുപോലെ കാണപ്പെടുന്നു എന്നു മാത്രം. വൃശ്ചിക ഗണത്തിന് യഥാർഥ തേളുമായോ തേൾ സ്വഭാവവുമായോ ഒരു ബന്ധവുമില്ല. അവ എങ്ങനെ ഉദിച്ചാൽ നമുക്കെന്ത്?
"പന്ത്രണ്ടാം ഭാവത്തിൽ കുജൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ നേത്രരോഗിയും മടിയനും ബന്ധനം അനുഭവിക്കുന്നവനും ലുബ്ധനും ഭാര്യാമരണം അനുഭവിക്കുന്നവനുമാകും. കുജദശയിലാകും ഭാര്യാമരണം (എന്തൊരു നീതി! പുരുഷ ജാതകം പിഴച്ചതിന് ശിക്ഷ സ്ത്രീക്ക്). 12 ൽ ചൊവ്വ ശനിയോടു ചേർന്നു നിന്നാൽ ജയിൽവാസം ഉറപ്പാണ്" (ഗാന്ധിജിയുടേയും നെൽസൺ മണ്ടേലയുടേയും ജാതകമൊന്നു പരിശോധിക്കണം). |
|
സ്ഥല, ജല ജലാശ്രയരാശികൾ
ആട്, സിംഹം, തുലാസേന്തിയ ആൾ, വില്ലേന്തിയ ആൾ ഇവരെല്ലാം കരയിൽ കഴിയുന്നവരായതുകൊണ്ടാകാം മേടം, ചിങ്ങം, തുലാം, ധനു ഇവ സ്ഥല രാശികളാണ്. കർക്കടകം, വൃശ്ചികം, മീനം, മകരത്തിന്റെ രണ്ടാം പാതി ഇവ ജല രാശികളാണ്. ഇടവം, മിഥുനം, കന്നി, കുംഭം ഇവ ജലാശ്രയ രാശികളും.
രാശികളെ വേറെയും പല വിധത്തിൽ വേർതിരിച്ചിട്ടുണ്ട് അവയിൽ ഏതാനും ചിലതു കൂടി പറയാം.
ത്രികോണരാശികൾ-1 (അഥവാ ലഗ്നം) 5,9 എന്നീ രാശികൾ
കേന്ദ്ര രാശികൾ (കണ്ടകം, ചതുഷ്ടയും എന്നൊക്കെ പറയും)-ലഗ്നം 4,7,10 രാശികൾ.
പണപരരാശികൾ (കേന്ദ്രത്തിൽ നിന്നു പരമായിട്ടുള്ളവ) - 2,5,8,11 രാശികൾ.
അപോക്ലിമ രാശികൾ കേന്ദ്രവും പണപരവുമല്ലാത്തവ - 3,6,9,12
ഉപചയരാശികൾ -3,6,10,11
ഇക്കൂട്ടത്തിൽ കേന്ദ്ര രാശികൾ ഏറ്റവും പ്രധാനങ്ങളാണ്. ലഗ്നം (കിഴക്കുദിക്കുന്ന രാശി), 7ം ഭാവം അഥവാ അസ്ത ലഗ്നം (അസ്തമിക്കുന്ന രാശി), 4-ആം ഭാവം (തലക്കുമുകളിൽ നിൽക്കുന്ന രാശി), 10-ആം ഭാവം (നീചത്തിൽ നിൽക്കുന്ന രാശി) എന്നീ മുഖ്യ രാശികളാണവ. അവയിൽ നിൽക്കുന്ന ഗ്രഹങ്ങൾ, ആ രാശികളുടെ അധിപഗ്രഹങ്ങൾ നിൽക്കുന്ന സ്ഥാനം, അവർ തമ്മിലുള്ള ശത്രു-മിത്രത്വം, ദൃഷ്ടി ഇതൊക്കെ വെച്ചാണ് ഭാവി പ്രവചനം.
ഇനി നമുക്ക് ഗ്രഹ സ്വഭാവങ്ങൾ പരിശോധിക്കാം ആദ്യമായി ഒരു പുതിയ ഗ്രഹത്തെ പരിചയപ്പെടാം.
ഗുളികൻ
വരാഹന്റെ കാലത്ത് ഇല്ലാതിരുന്ന ഒരു ഗ്രഹമാണ് ഗുളികൻ അഥവാ മാന്ദി (ഗ്രഹനിലയിൽ മാ എന്ന അക്ഷരം കൊണ്ടു കുറിക്കുന്നു). ലോകത്തിൽ മറ്റെവിടെയും ഇപ്പോഴും ഗുളികനില്ല; ഒരു ദൂരദർശിനിക്കും കണ്ടെത്താൻ കഴിയുകയുമില്ല. പക്ഷേ കേരളീ