താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധൂമകേതുക്കളുടെ ആഗമനം. പ്രശസ്ത റോമൻ പ്രകൃതിശാസ്ത്രജ്ഞനായ പ്ലിനി (ക്രിമു.23-79) 12 തരം ധൂമകേതുക്കളെക്കുറിച്ച് പറയുന്നുണ്ട്: പരന്നത്, കുന്തത്തിന്റെ ആകൃതിയുള്ളത്,വാൾ പോലുള്ളത് ... എന്നിങ്ങനെ പോകുന്നു രൂപവിശേഷങ്ങൾ. നീറോ ചക്രവർത്തിയുടെ ഭരണകാലത്ത്, ക്രി.വ. 64-ൽ, ഒരു ധൂമകേതു പ്രത്യക്ഷപ്പെട്ടു. പലരും സന്തോഷിച്ചു.ഹാവു! നീറോ കൊല്ലപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. പക്ഷേ ക്രൂരനും വക്രബുദ്ധിയുമായ നീറോ, തനിക്കെതിരെ തിരിയാൻ സാധ്യതയുള്ള മുഴുവൻ പ്രമുഖരെയും വകവരുത്തിക്കൊണ്ട് ആപത്തൊഴിവാക്കി. ധൂമകേതുവല്ല, അന്ധവിശ്വാസമാണ് ചോരപ്പുഴ ഒഴുക്കിയത് എന്നുസാരം.

റോമിലെ ഉന്നതന്മാർക്കെല്ലാം സ്വന്തം ജ്യോത്സ്യന്മാർ ഉണ്ടായിരുന്നു (ഇപ്പോൾ പല നേതാക്കന്മാർക്കും ഉള്ളതു പോലെ). കാൽദിയന്മാർ എന്നാണവർ അറിയപ്പെട്ടത്.റോമിലെ ചക്രവർത്തിയാകും മുമ്പ് ടൈബീരിയസ് കുറേക്കാലം പൊതുജീവിതം ഉപേക്ഷിച്ച് റോസസ് ദ്വീപിൽ വിശ്രമജീവിതം നയിക്കുകയുണ്ടായി (ക്രി.വ 6). അന്നദ്ദേഹം ഏറെ താൽപര്യത്തോടെ പഠിച്ചത് ജ്യോതിഷമാണ്. പിന്നീട് ചക്രവർത്തിപദം കൈവന്നപ്പോൾ കാപ്രി ദ്വീപിൽ ഒരു വിശ്രമമന്ദിരം പണിതു - കടൽത്തീരത്ത് ചെങ്കുത്തായ ഒരു പാറയുടെ ഉച്ചിയിൽ. ഇടുങ്ങിയ ഒരു പാതയിലൂടെ വേണം അങ്ങോട്ടു കയറിയെത്താൻ. തനിക്കു സംശയമുള്ള ആളുകളെ ഒഴിവാക്കാൻ ടൈബീരിയസ് പുതുമയുള്ള ഒരു മാർഗം ആവിഷ്കരിച്ചു. അവരെ വിശ്രമകേന്ദ്രത്തിലേക്ക് “സ്നേഹപൂർവം“ ക്ഷണിക്കുക. പാറയുടെ വക്കിൽ കടലിന്റെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുമ്പോൾ രാജകിങ്കരൻ പിന്നിൽ നിന്ന് ഒരു തള്ളുകൊടുക്കും. അതോടെ അയാളുടെ ശല്യം തീരും.

ഒരിക്കൽ വിശ്രമകേന്ദ്രത്തിലേക്ക് വന്നെത്തിയത് ത്രാസിലസ് എന്ന ജ്യോത്സ്യനാണ്. രാജാവിന്റെയും രാജ്യത്തിന്റെയും ഭാവിയെ സംബന്ധിച്ച തന്റെ നിഗമനങ്ങൾ അയാൾ അവതരിപ്പിച്ചു കഴി

ഗ്രിഗോറിയൻ കലണ്ടറിന്റെ ആവിർഭാവം

ജ്യോതിഷത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം ഋതുപരിവർത്തനങ്ങളുമായി യോജിക്കുന്ന ഒരു കലണ്ടർ നിർമിച്ചെടുക്കുകയായിരുന്നല്ലോ. സൗരരാശികളെ ആസ്പദമാക്കിയുള്ള ആദ്യത്തെ ശാസ്ത്രീയ കലണ്ടർ നിർമിച്ചത് ബാബിലോണീയരാണ്. അതിനു ശേഷവും യൂറോപ്പ് ആ രംഗത്ത് ഇരുട്ടിൽ തപ്പുകയായിരുന്നു.

ക്രി മു 8-ാം നൂറ്റാണ്ടിൽ റോമക്കാർ നിർമിച്ച ആദ്യകലണ്ടറിൽ 10 മാസമേ ഉണ്ടായിരുന്നുള്ളൂ-മാർച്ച് മുതൽ ഡിസംബർ വരെ. ദിവസം (ഡിസംബർ =പത്താം മാസം).ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷം ജനുവരിയും ഫെബ്രുവരിയും വർഷാവസാനത്തോടു കൂട്ടിച്ചേർക്കുകയും പിന്നീടത് വർഷാരംഭത്തിലേക്കു മാറ്റുകയും ചെയ്തു.

ക്രി.മു 46 ൽ ജൂലിയസ് സീസർ കലണ്ടർ പരിഷ്കരിച്ചു. അന്നുവരെ ഈട്ടം കൂടിയ പിശകുകളെല്ലാം പരിഹരിക്കാൻ അധികമാസങ്ങൾ കൂട്ടിച്ചേർത്ത് ആ വർഷത്തിന് 445 ദിവസം നൽകി. മറ്റൊരു കാര്യം കൂടി അദ്ദേഹം ചെയ്തു, അമാവാസി നാളിലാകണം വർഷാരംഭം എന്ന പഴയ ആചാരം വേണ്ടെന്നു വെച്ചു. 365 ദിവസം പൂർത്തിയായാൽ വർഷാരംഭമായി; നാലു വർഷം കൂടുമ്പോൾ 366 ദിവസമുള്ള ദീർഘ വർഷമായിരിക്കും. ക്രി മു 45 മുതൽ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. ഇടവിട്ട് 30,31 ദിവസങ്ങൾ വീതമായിരുന്നു മാസങ്ങൾക്ക്. ഫെബ്രുവരിക്ക് 29ഉം. ഏഴാംമാസത്തിന്

ധൂമകേതു ഭയം ക്രിസ്ത്യാനികളെയും പിടികൂടി. ധൂമകേതുക്കളുടെ വരവിനോടനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർഥനസാധാരണമായിരുന്നു. 1402-ൽ ഒരു ധൂമകേതു വന്നിട്ട് ഒരാപത്തും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് വലിയ പ്രശ്നമായി. ആളുകളുടെ പരിഭ്രാന്തി കൂടിക്കൂടി വന്നു. ഒടുവിൽ റോമിനടുത്ത് ഒരു ഗ്രാമത്തിൽ രണ്ടുതലയുള്ള ഒരു പശുക്കിടാവ് പിറന്നപ്പോൾ ആളുകൾക്ക് ആശ്വാസമായി. ഹാവൂ! എന്തെങ്കിലും ഒന്നു സംഭ