താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദരനെ വധിച്ചു ഇതിനെല്ലാം നേരേ പള്ളി കണ്ണടച്ചു.

റോമൻ സൈനികരുടെ ഇടയിൽ ഏറെ പ്രചാരത്തിലിരുന്ന മതം മിത്രായിസം ആയിരുന്നു. പേർഷ്യക്കാരുടെ 'പ്രകാശത്തിന്റെ ദേവൻ' ആയിരുന്നു മിത്രാസ്. സൊറാസ്ട്രിയൻ മതത്തിൽ നിന്ന് രൂപമെടുത്ത ഈ വിശ്വാസം അനുസരിച്ച് അഹുര-മസ്ദാ എന്ന പരമശക്തനായ ആകാശദൈവത്തിന്റെ കണ്ണാണ് മിത്രാസ്. യഥാർഥത്തിൽ സൂര്യന്റെ പ്രതിരൂപം തന്നെയായിരുന്നു അതും. ക്രിസ്തുമതവും മിത്രായിസവും തമ്മിൽ ചില കാര്യങ്ങളിൽ സാധർമ്യമുണ്ടായിരുന്നു. രണ്ടും ആത്മാവിന്റെ മുക്തിയിലും നിത്യജീവനിലും വിശ്വസിച്ചു. പീ‍‍ഡാനുഭങ്ങളും സഹനവും സദാചാരവും നിത്യ ജീവിതത്തിലേക്കുള്ള വഴിയായും അംഗീകരിച്ചു. മിത്രായിസത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്കുള്ള മാറ്റം ഇതുമൂലം എളുപ്പമായിരുന്നു. ക്രിസ്തു മതത്തിൽ ജ്യോതിഷ വിശ്വാസം സന്നിവേശിപ്പിക്കുന്നതിലും മിത്രായിസത്തിനു പങ്കുണ്ട്. മിത്രായിസത്തിൽ ആകാശകഥകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കാള (ഇടവം) അന്ത്യമാസത്തെയാണ് പ്രതിനിധീകരിച്ചത്. കൂർമ്പൻ തൊപ്പി ധരിച്ച മിത്രാസ് കാളയുടെ കഴുത്തറുക്കുന്നതും, കാളയുടെ മുൻ‌പാദത്തെ സർപ്പം (സെർപ്പന്റ്) കൊത്തുന്നതും കഴുത്തിനു നേരെ ഭീകരനായ നായ (സിറിയസ്) ചാടിവീഴുന്നതും ലിംഗത്തെ തേൾ (വൃശ്ചികം) കുത്തുന്നതും എല്ലാം അവരുടെ ചിത്രങ്ങളിൽ കാണാം.

അധികാരം ക്രിസ്തുമതവിശ്വാസത്തിന്റെ ആത്മാവ് ചോർത്തിക്കളഞ്ഞു എന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. പിന്നെ അന്ധവിശ്വാസങ്ങൾക്ക് കടന്നുവരാൻ വലിയ പ്രയാസമുണ്ടാകില്ലെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

യഹൂദരുടെയും ക്രിസ്ത്യാനികളുടെയും സ്വർഗം പണ്ടേ ആകാശത്തിലാണ്. സെന്റ് ജോണിന്റെ വെളിപാടുകൾ നിറയെ നക്ഷത്രലോകവുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ കാണാം. ക്രിസ്തു ‘ലോകത്തിന്റെ വെളിച്ച‘മാണ്, ക്രിസ്തുശിഷ്യന്മാരുടെ എണ്ണം രാശികളുടെ എണ്ണത്തിനു തുല്യമായത് തികച്ചും അർത്ഥഗർഭമാണ് എന്നുവരെ ചില ക്രിസ്തീയ പണ്ഡിതർ വാദിച്ചു. എട്ടാം നൂറ്റാണ്ടിൽ രാശികൾക്ക് ക്രിസ്തുശിഷ്യന്മാരുടെ പേരു നൽ‌കാൻ ഒരു ശ്രമം നടന്നു. ജ്യോതിഷികൾ താൽ‌പര്യമെടുക്കാഞ്ഞതു മൂലം വിജയിച്ചില്ല. അതുപോലെ സപ്തർഷികളെ പത്രോസിന്റെ തോണി ആയും (അദ്ദേഹം മീൻ‌പിടുത്തക്കാരൻ ആയിരുന്നല്ലോ) ആൻഡ്രോമിഡ ഗണത്തെ സെന്റ് സെപൾച്ചർ ആയും പുനർനാമകരണം ചെയ്യാനുള്ള ഉദ്യമവും വേണ്ടത്ര ഫലവത്തായില്ല.

ബൈബിൾകഥകളുടെ വ്യാഖ്യാനത്തിൽ ആകാശം നല്ല പങ്കു വഹിച്ചു. സ്നാപകയോഹന്നാന്റെ ശിഷ്യഗണത്തിന്റെ എണ്ണം 29 ½ എന്നാക്കി വ്യാഖ്യാനിക്കാൻ ശ്രമിച്ചത് അത് ചന്ദ്രമാസദിനങ്ങൾക്കു തുല്യമാക്കാനായിരുന്നു. അതിനായി അദ്ദേഹത്തിന്റെ ഏക ശിഷ്യയെ അരശിഷ്യനു തുല്യമാക്കി. വിണ്ണിന്റെ രാജ്ഞിയും വിളകളുടെ ദേവതയുമായി പണ്ടേ ആരാധിച്ചുപോന്ന കന്നിരാശി (കന്യക) യിൽ യേശുമാതാവായ കന്യാമറിയത്തെ കാണുക ഏളുപ്പമായിരുന്നു.

കോൺസ്റ്റാന്റൈൻ ചക്രവർത്തി തന്റെ അങ്കവസ്ത്രത്തിൽ 12 രാശി ചിഹ്നങ്ങളും തുന്നിച്ചേർത്തിരുന്നതായും തന്റെ പുതിയ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിന്റെ ജാതകം കാൽ‌ദിയയിൽ നിന്നുള്ള ഒരു വിദഗ്ധജ്യോത്സ്യനെക്കൊണ്ട് കുറിപ്പിച്ചതായും രേഖകൾ പറയുന്നു.

പക്ഷേ, കാൽദിയൻ മായാജാലത്തിന് പള്ളി നേതൃത്വം പൂർണ്ണമായും കീഴടങ്ങി എന്ന് ഇതിനർത്ഥമില്ല. സമാദരണീയനായിരുന്ന ഫാ.ഓറിഗൺ ‘ആകാശത്തിൽ അടയാളങ്ങൾ’ ഉണ്ടെന്ന് സമ്മതിച്ചപ്പോൾത്തന്നെ ‘അതു മാലാഖമാർക്കേ വായിക്കാൻ കഴിയൂ’ എന്നു വാദിച്ചു. ഫാ. ടെർട്ടൂലിയൻ ആകട്ടെ ക്രിസ്തുവിന്റെ ആഗമനം വരെ മാത്രമേ ആകാശത്തിലെ അടയാളങ്ങൾക്ക് അർത്ഥമുണ്ടായിരുന്നുള്ളൂ എന്നും ക്രിസ്തുവിലൂടെ മനുഷ്യൻ ‘നക്ഷത്രങ്ങളുടെ ദാസൻ’ എന്നതിൽ നിന്ന് ‘നക്ഷത്രങ്ങളുടെ