16 | കുണ്ടൂർ നാരായണമേനോൻ | |
ആ മോടി കൂടൂമവളിൽക്കൊതി കൈവിടാ നീ-
ങ്ങാമോ ഞെരുക്കമിവനിന്നു കൂടുക്കൂ പറ്റി
നാമോർക്കിലെന്തിവിടെ വേണ്ടകൊഴിച്ചു മാറി-
പ്പോമോ പിണക്കമിതുവിട്ടലരമ്പനാവോ? 24
പോരുളള പൂമകനിവൻതലമണ്ടതന്നിൽ
പോരുമ്പൊഴൊന്നെഴുതിവിട്ടതു തട്ടിനീക്കാൻ
പോരുന്നതാരു ? വരുമിങ്ങു വരേണ്ടതല്ലൽ
പോരും പുറപ്പെടുകയെന്നു പറഞ്ഞു പിന്നെ. 25
പോവുന്നതല്ലഴലൂവിത്തലരമ്പനെങ്ങു
പാവുന്നതും പഴുതെ, യെന്നതറിഞ്ഞിടാതെ
ആവുന്നമട്ടഴലൊതുക്കി നടുന്നു കോമൻ
മേവുന്ന വീട്ടിലവരങ്ങനെ ചെന്നിരുന്നു. 26
തെല്ലും നമുക്കു ശരിയല്ലിതു വേണ്ടയെന്നായ്
ചൊല്ലുന്ന ചാപ്പനൊടെതിർക്കുകയില്ല കോമൻ
ചെല്ലും കടന്നു കരൾ പിന്നെയുമൊട്ടു കാറു-
മല്ലും തൊഴും കുഴലിയിൽ കൊതിയേറിയേറി. 27
കോളല്ല കൊല്ലുമലരമ്പനെതിർക്കുവാൻ ഞാ-
നാളല്ലയെന്നു പറവാൻ മടിയാകയാലെ
കേളല്ലലേറിയവനങ്ങു കഴിച്ചു നാലു-
നാളില്ലണിക്കുഴലി ! നീണ്ടെഴുമാണ്ടുപോലെ. 28
ചേണാർന്നൊരായവളെ വല്ല വഴിക്കുമൊന്നു
കാണാതെകണ്ടുകഴിയല്ലഴലാർന്നിവണ്ണം
വാണാലൊരറ്റമിതിനെങ്ങലരമ്പനോടു
താണാലുമെന്തു കുറവെന്നു നിനച്ചുപിന്നെ. 29
കൂടെപ്പിറന്നെഴുമുണിച്ചിരിയമ്മയോടു
കൂടെക്കുളിക്കുവതിനായവൾ പോയിടുമ്പോൾ
കൂടേറിടും കിളികളുള്ള മരം മറഞ്ഞു
കേടന്നിയേയവിടെ നിന്നുതുടങ്ങി പിന്നെ. 30
അത്താർ തൊഴുന്നൊരുടലാൾ പതിവായ നേര-
ത്തെത്തായ്‌കയാലവൾ കുളിച്ചു കളിച്ചു നീരിൽ
പൊൽത്താർപെറും മണമണിഞ്ഞൊരു കാറ്റുമേറ്റു
പൊയ്‌ത്താൻകുളിപ്പതിനൊരിക്കലിറങ്ങി കോമൻ. 31